പനമറ്റം: കൂരാലി പൈക ആശുപത്രിപ്പടി എന്നിവിടങ്ങളിലെ അക്ഷയകേന്ദ്രങ്ങളുടെ സംരംഭകൻ കുഴിക്കാട്ട് ഹരികൃഷ്ണൻ(42) അന്തരിച്ചു. കുഴിക്കാട്ട് പരേതനായ ഗോപാലകൃഷ്ണൻ നായരുടെ മകനാണ്. അമ്മ: സുശീല. ഭാര്യ: സ്മിത ഹരികൃഷ്ണൻ, ചെറുവള്ളി വിബിൻ സദനം കുടുംബാഗം. മക്കൾ: ഹൃദിക് കൃഷ്ണ, ഹൃദയ കൃഷ്ണ (ഇരുവരും കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂൾ വിദ്യാർഥികൾ). സംസ്കാരം വെള്ളിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.
ചലച്ചിത്ര മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു.അറുപത്തി രണ്ട് വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കാഥികന്, മിമിക്രി ആര്‍ട്ടിസ്റ്റ്, നടന്, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. അഞ്ചരകല്യാണം, കണ്ണകി, കിംഗ് ലയര്‍, ഫാന്റം തുടങ്ങിയവയാണ് അഭിനയിച്ച സിനിമകള്‍. മിമിക്രി രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കോട്ടയം സോമരാജ് ഒട്ടനവധി ടിവി ഷോകളിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. പ്രമുഖരായ പല താരങ്ങൾക്ക് ഒപ്പവും അദ്ദേഹം സ്റ്റേജ് പങ്കിട്ടിട്ടുണ്ട്. അഭിനേതാവിന് പുറമെ Read More…
പൂവരണി: ഓടയ്ക്കൽ അന്നമ്മ ആന്റണി (92) അന്തരിച്ചു. മുട്ടുചിറ മഠത്തിക്കുന്നേൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ആന്റണി തോമസ്. മക്കൾ: പാപ്പച്ചൻ, തങ്കച്ചൻ (പൂവരണി സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ), സാലിക്കുട്ടി, സിസിലിക്കുട്ടി. മരുമക്കൾ: കൊച്ചുറാണി പൂവത്താനിക്കൽ പൂവരണി, ആൻസി കൂറ്റനാൽ ഇടമറ്റം, ജോയി കല്ലക്കുളം പൂവരണി, ജോയി കരിമരുതുംചാലിൽ രാമപുരം. മൃതദേഹം ഇന്ന് വ്യാഴം (08 .08 .2024) വൈകീട്ട് 05 :00 മണിക്ക് വീട്ടിലെത്തിക്കും. സംസ്കാരം നാളെ വെള്ളിയാഴ്ച 10:30-ന് വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം Read More…