പൂഞ്ഞാർ: പാതാമ്പുഴ ചെമ്പൻകുളം സി.കെ രാജപ്പൻ (75) നിര്യാതനായി. സംസ്കാരം നടത്തി. എസ്.എൻ.ഡി.പി യോഗം 5951-ാം നമ്പർ പാതാമ്പുഴ ശാഖാ സ്ഥാപക പ്രസിഡൻ്റ്, പൂഞ്ഞാർ 108-ാം നമ്പർ ശാഖാ മുൻ വൈസ് പ്രസിഡൻ്റ് എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ തങ്കമ്മ മേലുകാവ് പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ: നിഷ, നിബു (എച്ച്.ആർ മാനേജർ പോപ്പുലർ മാരുതി കോട്ടയം), നിൽഡാ മരുമക്കൾ: ജോഷി കുടിലുംമറ്റത്തിൽ പയപ്പാർ, പ്രീനു കുന്നേൽപറമ്പിൽ ആർപ്പൂക്കര, അരുൺ നികർത്തിയിൽ ചേർത്തല.
പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. ആളൂർ അതീവ ഗുരുതരാവസ്ഥയിലെന്ന് ആശുപത്രി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒട്ടേറെ വിവാദമായ ഇലന്തൂര്‍ നരബലി കേസ്, ഗോവിന്ദച്ചാമി പ്രതിയായ കേസ്, പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി കൊലക്കേസ് എന്നിവയിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകനായിരുന്നു ആളൂര്‍. രണ്ട് വര്‍ഷത്തിലേറെയായി വൃക്കരോഗത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു. ബിജു ആന്റണി ആളൂര്‍ എന്നാണ് Read More…