ബൈക്കും കാറും കൂട്ടിയിടിച്ചു പരിക്കേറ്റ നീലംപേരൂർ സ്വദേശി അഖിലേഷിനെ (22) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7 മണിയോടെ കുമ്മണൂരിന് സമീപമായിരുന്നു അപകടം.
കുമളി മംഗളാദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടിമിന്നലേറ്റ് പോലീസുകാരനുൾപ്പടെ ആറുപേർക്ക് പരിക്കേറ്റു. ഇടുക്കി ഡിഎച്ച്ക്യുവിലെ സിപിഒ അൻസാർ, തിരുവനന്തപുരം സ്വദേശി വിഷ്ണു, തമിഴ്നാട് ചിന്നമന്നൂർ സ്വദേശികളായ ധനലക്ഷ്മി, ലോകമണി, കാളി അമ്മാൾ, തൃശൂർ സ്വദേശിനി രമ്യ എന്നിവർക്കാണ് പരിക്കേറ്റത്. പോലീസ് ഉദ്യോഗസ്ഥൻ പുനലൂർ സ്വദേശി അൻസാർ (36) നെ ചേർപ്പുങ്കൽ മാർസ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ കുമളി എഫ്എച്ച്സിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പെരിയാർ കടുവാ സങ്കേതത്തിലെ ഉൾവനത്തിലുള്ള ക്ഷേത്രമാണ് മംഗളാദേവി. ഇവിടെ Read More…
പാലാ :വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചേർപ്പുങ്കൽ ഭാഗത്തു വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ചു മുത്തോലി സ്വദേശി റോയി ജേക്കബിനു (53) പരുക്കേറ്റു. ഇന്നലെ രാത്രി 8.30യോടെയായിരുന്നു അപകടം. പൂവരണി ഏഴാം മൈൽ ഭാഗത്തു വച്ചു ബസും കാറും കൂട്ടിയിടിച്ചു കൊല്ലം സ്വദേശി ടിജിൻ സാംകുട്ടിക്ക് ( 32) പരുക്കേറ്റു. ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടം. എയർപോർട്ടിൽ പോയി മടങ്ങി വന്ന സംഘം സഞ്ചരിച്ച Read More…