കൂട്ടിക്കൽ: കാഞ്ഞിരപ്പള്ളി സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയുടെയും, കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ രക്ത പരിശോധന ക്യാമ്പും, ജീവിതശൈലി രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം നിയന്ത്രിക്കാം എന്നതിനെക്കുറിച്ചുമുള്ള ബോധവൽക്കരണ ക്ലാസും നടത്തുന്നു. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് ഓഗസ്റ്റ് മാസം 24ാം തീയതി ഉച്ച കഴിഞ്ഞ് 2 30നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളിയിലെ പ്രശസ്ത ഡയബറ്റോളജിസ്റ്റ് ഡോക്ടർ ഗോപിനാഥപിള്ളയാണ് ക്ലാസ് നയിക്കുന്നത്. അനാരോഗ്യകരമായ ഭക്ഷണ രീതികൾ, വ്യായാമ കുറവ്, ലഹരി ഉപയോഗം, മാനസിക പിരിമുറുക്കം തുടങ്ങിയവയാണ് നമ്മുടെ സമൂഹത്തിൽ ജീവിതശൈലി Read More…
പയ്യാനിത്തോട്ടം : പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിൽ 2024-2025 അധ്യയനവർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ വിജയിച്ചവരും, വിവിധ ക്ലബുകളിലെ ലീഡേഴ്സും സത്യപ്രതിജ്ഞ ചെയ്തു സ്ഥാനം ഏറ്റെടുത്തു. വിവിധകലാപരിപാടികളോടെ നടത്തിയ ഈ പരിപാടിയിൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ റവ. സി. സുനിത H S S സ്വാഗത പ്രസംഗവും, സ്കൂൾ ലോക്കൽ മാനേജർ റ വ. സി. മേരി ഫിലോമിന H S S അധ്യക്ഷ പ്രസംഗവും നടത്തി. ഈ പരിപാടിയിൽ ഈരാറ്റുപേട്ട എസ് ഐ ശ്രീ. Read More…
കൂരോപ്പട: ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂളിൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വർണ്ണോത്സവം – ചിത്രരചന മത്സരം നടത്തുന്നു. എൽ പി, യു.പി ,ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. നവംബർ 2 ശനി രാവിലെ 9.30 മുതൽ ളാക്കാട്ടൂർ എംജിഎം സ്കൂൾ ഓഡിറ്റോറിയത്തിലാണ് മത്സരം. പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റും ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന കുട്ടികൾക്ക് ട്രോഫിയും നൽകുന്നതാണ്. ഒക്ടോബർ 29 ന് മുമ്പായി താഴെ കൊടുത്തിരിക്കുന്ന നമ്പരിൽ വിളിച്ച് പേര് രജിസ്റ്റർ Read More…