കടുത്തുരുത്തി മുൻ എം.എൽ.എ പി.എം. മാത്യൂ അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് പാലയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കുമെന്നാണ് വിവരം. കേരള കോൺഗ്രസ് എമ്മിലൂടെയാണ് രാഷ്ട്രീയം ആരംഭിച്ചത്. യൂത്ത് ഫ്രണ്ട്, കെ.എസ്.സി തുടങ്ങിയ സംഘടനകളുടെ സംസ്ഥാന അധ്യക്ഷനായിരുന്നു. ഒരുകാലത്ത് കെഎം മാണിയുടെ വിശ്വസ്തനായിരുന്ന അദ്ദേഹം പിന്നീട് ജേക്കബ് ഗ്രൂപ്പിലേക്ക് മാറി. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം മുൻ ചെയർമാനായിരുന്നു. അവസാനകാലത്ത് ജോസഫ് വിഭാഗം സഹയാത്രികനായി.
പൂവത്തിളപ്പ് :പാലാ രൂപതാംഗം ഫാ. സഖറിയാസ് മണിയങ്ങാട്ട് (84) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകിട്ട് 5ന് സഹോദരൻ പി.എം.മാത്യുവിന്റെ വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 1.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 2.15ന് മണലുങ്കൽ സെന്റ് മേരീസ് പള്ളിയിൽ. മൂലമറ്റം, കുറവിലങ്ങാട് എന്നീ പള്ളികളിൽ അസിസ്റ്റന്റ് വികാരിയായും മൂലമറ്റം, മുട്ടുചിറ, പ്രവിത്താനം എന്നീ ഫൊറോനകളിലും പറത്താനം, ചേറ്റുതോട്, കുടക്കച്ചിറ, വടകര, പൈക എന്നീ പള്ളികളിൽ വികാരിയായും, രൂപതാ പ്രൊക്യുറേറ്റർ, മൂലമറ്റം വയലിൽ മെമ്മോറിയൽ ഹോസ്പിറ്റൽ ചാപ്ലെയ്ൻ എന്നീ നിലകളിലും Read More…
നടയ്ക്കൽ : ഊന്നുകല്ലേൽ ദേവസ്യ തൊമ്മൻ (74 ) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (09-05-2025) ഉച്ചകഴിഞ്ഞ് 2.00 ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.