അരുവിത്തുറ: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ എ നേതൃത്വം നൽകുന്ന വിദ്യാഭ്യാസ ഗുണമേന്മ വികസന പദ്ധതി ഫ്യൂച്ചർ സ്റ്റാർ എഡ്യൂക്കേഷൻ പ്രൊജക്ട് ഈ വർഷത്തെ മെൻ്റർ ടിച്ചേഴ്സ് ട്രെയിനിംഗ് അരുവിത്തുറ സെന്റ് ജോർജ് കോളജിൽ നടന്നു.
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഗവണ് മൻ്റ് ,എയിഡഡ് ഹൈസ്കൂൾ ,ഹയർ സെക്കൻഡറി സ്കൂളുകളിലെ തിരഞ്ഞെടുത്ത അൻപതോളം മെൻ്ററന്മാർ പരിശീലനപരിപാടിയിൽ പങ്കെടുത്തു.അരുവിത്തുറ സെൻ്റ് ജോർജ് കോളജ് പ്രിൻസിപ്പൽ ഡോ സിബി ജോസഫ് ഉത്ഘാടനം ചെയ്തു.

കിൻഫ്ര ചെയർമാൻ ജോർജ് കുട്ടി അഗസ്തി മുഖ്യപ്രഭാണം നടത്തി. കോളജ് ബർസാർ റവ ഫാ .ബിജു കുന്നക്കാട്ട്, ഡയറക്ടർ ഡോ.ആൻസി ജോസഫ്, സെക്രട്ടറി സുജ എം.ജി. ശ്രീ ബിനോയ് സി ജോർജ് ചീരാംകുഴി, പി.എ ഇബ്രാഹിംകുട്ടി അഭിലാഷ് ജോസഫ്,പ്രിയ, എലിസബത്ത് തോമസ്, മാർട്ടിൻ ജെയിംസ് , നിയാസ് എം.എച്ച്,ജോർജ് കരുണക്കൽ , ആർ ധർമ്മ കീർത്തി, നോബി ഡോമിനിക്ക് തുടങ്ങിയവർ പ്രസംഗിച്ചു.