poonjar

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടൂ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നു

പുഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ദിശ 2024 എന്ന പേരിൽ പഞ്ചായത്ത് പരിധിയിൽ 2023-24 എസ്.എസ്.എൽ.സി, പ്ലസ് ടൂ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നു.

നാളെ രാവിലെ 11ന് പൂഞ്ഞാർ ആൻറണീസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ദിശ 2024 സമ്മേളനം കോട്ടയം ജില്ലാ കളക്ടർ വി. വിഘ്നേശ്വരി ഐ.എ.എസ് ഉദ്ഘാടനം നിർവ്വഹിയ്ക്കും.

കൊച്ചി ഇൻകം ടാക്സ‌് ജോയിൻ്റ് ക‌മ്മീഷണർ ജ്യോതിസ് മോഹൻ ഐ.ആർ.എസ് മുഖ്യ പ്രഭാഷണം നടത്തും. പൂഞ്ഞാർ സെന്റ് ആൻ്റണീസ് എച്ച്.എസ്.എസ് മാനേജർ ഫാ.സിബി മഞ്ഞക്കുന്നേൽ സി.എം.ഐ അധ്യക്ഷതയിൽ ഉന്നത വിദ്യാഭ്യാസ മാർഗനിർദ്ദേശത്തിനുള്ള ക്ലാസ് പാലാ ബ്രില്യന്റ് സ്‌റ്റഡി സെൻ്റർ ഡയറക്ടർ ബി.സന്തോഷ് കുമാർ നയിക്കും.

കണ്ണൂർ ക്രൈംബ്രാഞ്ച് അസിസ്ൻ്റ് കമ്മീഷണർ സിബി ടോം, ഇടുക്കി വിജിലൻസ് ഡി.വൈ.എസ്.പി ഷാജുജോസ്, ഇടുക്കി മാങ്കുളം ഫോറസ്റ്റ് ഓഫീസർ ഷാൻട്രി ടോം, പാലാ ഡെപ്യൂട്ടി തഹസിൽദാർ അനീഷ് കെ. ജയൻ, പൂഞ്ഞാർ തെക്കേക്കര മെഡിക്കൽ ഓഫീസർ ഡോ. പ്രിറ്റി രാജ്, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി റ്റിജി തോമസ്, പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് എച്ച്.എസ്.എസ് പ്രിൻസിപ്പാൾ
വിൽസൺ ജോസഫ്, പെരിങ്ങുളം സെൻ്റ് അഗസ്‌റ്റിൻസ് എച്ച്.എസ് ഹെഡ്മ‌ാസ്റ്റർ ജോസുകുട്ടി ജേക്കബ്, പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് സി. സൂസി മൈക്കിൾ, എന്നിവർ സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *