thalappalam

ടറഫ് ഇല്ലാതാക്കാൻഉള്ള പഞ്ചായത്ത് മെമ്പറുടെ നടപടി യുവജനങ്ങളോടുള്ള വെല്ലുവിളി: ഡിജു സെബാസ്റ്റ്യൻ

തലപ്പലം: തലപ്പലം ഗ്രാമപഞ്ചായത്ത് പരിധിയിൽ ഏഴാം വാർഡ് തലപ്പലത്ത് 2021 മുതൽ പഞ്ചായത്തിന്റെയും എല്ലാ നിയമാനുസൃതമായ അനുമതികളോടും മറ്റു ലൈസൻസുകളോടും കൂടി പ്രവർത്തിച്ചുവരുന്ന പഞ്ചായത്തിലെ ഏക കായിക കേന്ദ്രമാണ് യൂണിസൺ പാർക്ക് ഫുട്ബോൾ ടറഫ്.

ഈ പഞ്ചായത്തിലെയും സമീപപ്രദേശങ്ങളിലെയും നൂറുകണക്കിന് വിദ്യാർത്ഥികളും യുവാക്കളും ഉദ്യോഗസ്ഥരും ദിവസേന കായിക പരിശീലനത്തിനും വിനോദത്തിനുമായി ആശ്രയിക്കുന്ന ഏക കേന്ദ്രമാണ് ഇത്.

സമീപവാസികളായ ചില രാഷ്ട്രീയക്കാരുടെ പരാതിയെ തുടർന്ന്തലപ്പലം ഗ്രാമപഞ്ചായത്ത് 7ആം വാർഡ് മെമ്പർ ചിത്രയുടെ നേതൃത്വത്തിൽ ടറഫിന്റെ പ്രവർത്തനം എന്നെന്നേക്കുമായി അവസാനിപ്പിക്കുക എന്നുള്ള ഗൂഢ ലക്ഷ്യത്തോടെ പഞ്ചായത്ത് കമ്മിറ്റിയിൽ സമ്മർദ്ദം ചെലുത്തി ഇപ്പോൾ 8 മണിവരെ എന്ന സമയത്തിലേക്ക് എത്തിച്ചിരിക്കുന്നത് ഈ നാട്ടിലെ ചെറുപ്പക്കാരുടെ കായിക സ്വപ്നങ്ങൾക്ക് മേലുള്ള കരിനിഴലായി മാറിയിരിക്കുന്നു..

ടർഫ് വിഷയത്തിൽ വാർഡ് ബിജെപി മെമ്പർ സ്വാർത്ഥ താൽപര്യത്തിനു വേണ്ടിയാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത്. ഈ ടറഫിൽ കളിക്കാൻ എത്തുന്ന ഭൂരിഭാഗം പേരും വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും കോളേജ് വിദ്യാർത്ഥികളും ആണ് വൈകുന്നേരം 6:30 നും 7 മണിക്ക് ശേഷവുമാണ് അവർ പലരും ജോലി കഴിഞ്ഞ് വീടുകളിൽ എത്തുന്നത്.

രാത്രി 8 യോടെ ടറഫ് അടക്കുകയാണെങ്കിൽ അത്തരം ആളുകൾക്ക് കളിക്കുവാനോ വ്യായാമം ചെയ്യുവാനോ ഉള്ള അവസരം നഷ്ടമാകുന്നു. തലപ്പലം ഗ്രാമപഞ്ചായത്തിൽ യുവാക്കൾക്കും കുട്ടികൾക്കും ഈ സമയത്ത് സുരക്ഷിതമായി കളിക്കാൻ മറ്റൊരു ടർഫോ കളി സ്ഥലമോ നിലവിൽ വേറെയില്ല.

ഈ നാട്ടിലെ യുവാക്കൾക്ക് ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താനും കായികക്ഷമത വളർത്തുവാനും ലഭിച്ചിട്ടുള്ള ഏക വേദിയാണ് ഇത്, ഇക്കാലത്തെ യുവതലമുറ മൊബൈൽ ഫോൺ അഡിഷനിലേക്കും രഹരി വസ്തുക്കളിലേക്കും വഴിതെറ്റി പോകാതിരിക്കുവാൻ ഇത്തരം കായികവേദികൾ സമൂഹത്തിൽ വലിയ പങ്കു വഹിക്കുന്നുണ്ട് ഇത്തരം വേദികൾ ഇല്ലാതായി പോകുന്നത് വഴി ആരോഗ്യകരമായ ഒരു സമൂഹത്തെയും തലമുറയും വാർത്തെടുക്കുന്നതിന് വലിയ രീതിയിൽ തടസ്സങ്ങൾ ഉണ്ടാകും.

രാത്രികാലങ്ങളിൽ സുരക്ഷിതമായ ഒരിടത്ത് ഒത്തുചേരാനും കളിക്കാനും ഉള്ള അവസരം ഇല്ലാതാകുന്നത് യുവാക്കളെയും കായികപ്രേമികളെയും മാനസികമായി തളർത്തും. നിലവിൽ മാനേജ്മെന്റ് പഞ്ചായത്തിന്റെ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടാണ് ഈ പ്രസ്ഥാനം നടത്തുന്നത്.

ഭാരിച്ച തുക ചെലവഴിച്ച് ടർഫ് നിർമ്മിച്ച വ്യക്തിയുടെ ഉപജീവനമാർഗത്തെ ഇല്ലാതാക്കാനുള്ള വ്യക്തിപരമായ വൈരാഗ്യങ്ങൾ പൊതുസമൂഹത്തിൽ നുണക്കഥകൾ പ്രചരിപ്പിച്ചുകൊണ്ട് ജനങ്ങളിൽ ഭിന്നത വരുത്തി ഇത്തരം പ്രസ്ഥാനങ്ങളെ ഇല്ലാതാക്കാനുള്ള ഗൂഢ ശ്രമങ്ങളെ തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥർ നീതി പൂർവ്വമായ നിലപാടുകൾ എടുക്കണം.

ഈ നാട്ടിലെ ചെറുപ്പക്കാർക്ക് മാനസിക ശാരീരിക ഉല്ലാസത്തിനുവേണ്ടി ഉള്ള ഇത്തരം പ്രസ്ഥാനങ്ങളെ നിലനിർത്തുവാൻ വേണ്ട മുൻകരുതലുകൾ കൈക്കൊള്ളണം. ശബ്ദകോലാഹലങ്ങളോ ഉച്ചഭാഷിണിയോ മൂലം സമീപവാസികൾക്ക് യാതൊരു ബുദ്ധിമുട്ടുകളോ ടർഫ് പ്രവർത്തനം മൂലം ഉണ്ടാവാറില്ല. നിയമാനുസൃതമായി പ്രവർത്തിക്കുന്ന യൂണിസൻ പാർക്ക് ടറഫിന് സാധാരണ മറ്റു ടറഫുകളെ പോലെ പ്രവർത്തിക്കുവാനുള്ള അനുമതി ലഭ്യമാക്കണമെന്നും.

സ്ഥാപന ഉടമയ്ക്ക് മാനുഷിക പരിഗണന നൽകിക്കൊണ്ട് നീതിപൂർവ്വകമായി അവിടെ ടറഫ് പ്രവർത്തിപ്പിക്കുവാനുള്ള അവസരം നൽകണമെന്നും ആവശ്യപ്പെട്ടു കൊണ്ട് അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ടെന്നും പരാതിയിൽ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ വലിയ യുവജന പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും എന്നും ഡിജു സെബാസ്റ്റ്യൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *