pala

പാലാ രൂപതയുടെ നസ്രാണി കലണ്ടർ പ്രകാശനം

പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് മലങ്കര മാർത്തോമ്മാ സുറിയാനി സഭ കോട്ടയം- കൊച്ചി ഭദ്രാസന അധ്യക്ഷൻ തോമസ് മാർ തിമോത്തിയോസ് എപിസ്കോപ്പാക്ക് ആദ്യ കോപ്പി നൽകി പ്രകാശിപ്പിച്ചു. മാർ തോമാ ശ്ലീഹായുടെ ഭാരത പ്രവേശനത്തിന്റെ ഓർമ്മ ആചരണം തോമാ ശ്ലീഹായുടെ പൈതൃകമുള്ള അരുവിത്തുറ പള്ളിയിൽ നടത്തിയ യോഗത്തിലാണ് പ്രകാശന കർമ്മം നിർവഹിച്ചത്.

പാലാ രൂപതയിലെ എല്ലാ കുടുംബങ്ങളിലും ഭിത്തിയിലും പ്രാർഥന / പഠന ടേബിളിലും ഈ കലണ്ടർ ഉണ്ടാകണമെന്നാണ് തൻ്റെ ആഗ്രഹമെന്നും മാർത്തോമ്മാ നസ്രാണികൾ എല്ലാവരും അറിഞ്ഞിരിക്കേണ്ട ചരിത്രം, പാരമ്പര്യങ്ങൾ , പിതാക്കന്മാർ, ആരാധനാക്രമ കാര്യങ്ങൾ, പൊതു അവധികൾ തുടങ്ങിയവ എല്ലാം ഉൾച്ചേർത്തിരിക്കുന്ന ഈ കലണ്ടർ തീർച്ചയായും വിശ്വാസികൾക്ക് ഉപകാരപ്പെടുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *