എരുമേലിയിലെ കൊറിയർ ഓഫീസിൽ പാഴ്സലായി എത്തിയ ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരി ആംപ്യൂളുകൾ എരുമേലി പോലീസ് പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് (DANSAF) സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് വൻ ലഹരിശേഖരം കണ്ടെത്തിയത്.
റോഡ് മാർഗമുള്ള പരിശോധനകൾ ശക്തമായതോടെ പോലീസിന്റെ കണ്ണുവെട്ടിച്ച് കൊറിയർ സർവീസുകൾ വഴി ലഹരിവസ്തുക്കൾ എത്തിക്കാനുള്ള മാഫിയ നീക്കമെന്നാണ് പ്രാഥമിക നിഗമനം. തീർത്ഥാടനകാലത്തെ തിരക്ക് മുതലെടുത്ത് വിതരണം ചെയ്യാനായി എത്തിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്. പാഴ്സൽ അയച്ചവരെയും കൈപ്പറ്റാനെത്തേണ്ടവരെയും കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി.





