poonjar

പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് എൽ. പി. സ്കൂളിൽ കുട്ടികർഷകരുടെ പച്ചക്കറി കൃഷി വിളവെടുപ്പുൽസവം

പൂഞ്ഞാർ: വിഷരഹിതമായ പച്ചക്കറികൾ കുറച്ചെങ്കിലും സ്വയം ഉൽപ്പാദിപ്പിക്കാനുള്ള പരിശ്രമത്തിലാണ് സെൻ്റ് ആൻ്റണീസ് എൽ. പി . എസ് പൂഞ്ഞാറിലെ കുട്ടികർഷകർ.

ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി മാത്യു , ഉച്ചഭക്ഷണചുമതല നിർവഹിക്കുന്ന ശ്രീ ജോർജ് ജോസഫ് മറ്റ് അധ്യാപകർ, പാചക തൊഴിലാളി ശ്രീമതി ഷീബ കുര്യാച്ചൻ എന്നിവരുടെ നേതൃത്വത്തിൽ വെണ്ട, വഴുതന , കോവൽ, വെള്ളരി, മത്തൻ വിവിധ തരം മുളകുകൾ തുടങ്ങിയവ നല്ല രീതിയിൽ കൃഷി ചെയ്യുന്നു.

മികച്ച കർഷകൻകൂടിയായ മാനേജർ ഫാ. സിബി തോമസിൻ്റെയും രക്ഷിതാക്കളുടേയും പൂഞ്ഞാർ കൃഷിഭവൻ്റെയും പിന്തുണയോടു കൂടി പച്ചക്കറി കൃഷി വിപുലപ്പെടുത്താണ് സ്കൂളിൻ്റ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *