general

എം.ജി.സർവകലാശാലായിൽ മാർ സ്ലീവാ മെഡിസിറ്റിയുടെ സൗജന്യ സ്പെഷ്യാലിറ്റി ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു

ഏറ്റുമാനൂർ‌: എം.ജി.സർവകലാശാലയിൽ മാർ സ്ലീവാ മെഡിസിറ്റി പാലായുടെ സൗജന്യ സ്പെഷ്യാലിറ്റി ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. സർവകലാശാലാ ആസ്ഥാനത്തുള്ള ഹെൽത്ത് സെന്ററിനോട് അനുബന്ധിച്ചാണ് സ്പെഷ്യാലിറ്റി ക്ലിനിക്ക് പ്രവർത്തിക്കുക.

ആഴ്ചയിൽ ഓരോ ദിനം മാർ സ്ലീവാ മെഡിസിറ്റിയിലെ വിവിധ സ്പെഷ്യാലിറ്റി വിഭാ​ഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെ സൗജന്യ കൺസൾട്ടേഷൻ സർവകലാശാല ഹെൽത്ത് സെന്ററിൽ ലഭ്യമാകും. വൈസ് ചാൻസലർ പ്രഫ.ഡോ.മാവൂദ്.ഡി സ്പെഷ്യാലിറ്റി ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ജീവനക്കാരുടെ ആരോ​ഗ്യസംരക്ഷണത്തിനു പുതുതായി ആരംഭിക്കുന്ന സ്പെഷ്യാലിറ്റി ക്ലിനിക്കുകളുടെ സേവനം പ്രയോജനകരമാകുമെന്നു അദ്ദേ​ഹം പറഞ്ഞു. എം.ജി.സർവ്വകലാശാലാ രജിസ്ട്രാർ ഡോ.ബിനു ജോർജ് വർ​ഗീസ്, മാർ സ്ലീവാ മെഡിസിറ്റി അസോ.ഡയറക്ടർ റവ.ഫാ.മാത്യു തുരുത്തിപ്പള്ളിൽ, സർവകലാശാലാ ഫിനാൻസ് ഓഫീസർ ബിജു മാത്യു, പി.ആർ‌.ഒ അഷിത.വി.എ, സർവകലാശാലാ ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫിസർ ഡോ.ജിക്സൺ.കെ.ജോൺ എന്നിവർ പ്രസം​ഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *