കുന്നോന്നി: ഭാരതത്തിന്റെആദ്യത്തെ പ്രധാനമന്ത്രിയും രാഷ്ട്രശില്പിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 137ാം ജന്മദിനത്തിൽ കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റിയുടെ നേരൃത്യത്തിൽ ആചരിച്ചു.
രാവിലെ കുന്നോന്നി കമ്പനി ജംഗ്ഷനിൽ നെഹ്റുവിന്റെ ഛായാ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ DCC മെംബർ ജോർജ് സെബാസ്റ്റ്യൻ വാർഡ് പ്രസിഡന്റ് ജോ ജോ വാളി പ്ളാകൽ അനീഷ് കീച്ചേരി ബിനോയി വാഴച്ചാലിൽ റ്റോമി വാളി പ്ളാക്കൽ ജിമ്മി ജോസഫ് സ്റ്റാൻലി പുതു വായിൽ ജോയി കണപ്പള്ളിൽരവീദ്രൻ നായർ ഈയപ്പുറത്ത് തോമസ് വാതല്ലൂർ തുടങ്ങിയവർ സംബന്ധിച്ചു.





