ramapuram

രാമപുരം ഉപജില്ലാ കലോത്സവം ഓവറോൾ അഞ്ചാം വർഷവും കൈവിടാതെ NSS GOVT LPS ഏഴാച്ചേരി

രാമപുരം സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുത്ത 13 ഇനങ്ങളിൽ 12 ഇനങ്ങൾക്കും എ ഗ്രേഡ് നേടി കൊണ്ടാണ് സ്കൂൾ ഈ ചരിത്ര നേട്ടം കരസ്ഥമാക്കിയത്. സംഘനൃത്തം, അഭിനയ ഗാനം ഇംഗ്ലീഷ്, പദ്യം ചൊല്ലൽ കന്നട, പദ്യം ചൊല്ലൽ ഇംഗ്ലീഷ് എന്നിവയ്ക്ക് ഫസ്റ്റ് എ ഗ്രേഡ് മലയാളം പ്രസംഗം, മോണോ ആക്ട് എന്നിവയ്ക്ക് സെക്കൻഡ് എ ഗ്രേഡ് തമിഴ് പദ്യം ചൊല്ലൽ, പദ്യം ചൊല്ലൽ മലയാളം, അഭിനയ ഗാനം മലയാളം എന്നിവയ്ക്ക് തേർഡ് എ ഗ്രേഡ് ദേശഭക്തിഗാനം, കഥാ കഥനം, നാടോടി നൃത്തം എന്നിവയ്ക്ക് എ ഗ്രേഡ്, ഭരതനാട്യം ബി ഗ്രേഡ് എന്നിവ നേടി കൊണ്ടാണ് 10 പേർ അടങ്ങുന്ന സ്കൂൾ ടീം ഈ ഉജ്ജ്വല വിജയം കൈപ്പിടിയിലൊതുക്കിയത്.

ചരിത്ര വിജയം സമ്മാനിച്ച കുട്ടികളെയും, പിന്തുണ നൽകിയ, അധ്യാപകരെയും, മാതാപിതാക്കളെയും സ്കൂൾ പിടിഎ പ്രസിഡന്റ് കൂടി യായ രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ കെ ശാന്താറാം അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *