kanjirappalli

കേരളപ്പിറവി ദിനത്തിൽ വിവിധ വാഹനാപകടങ്ങളിൽ പരിക്കേറ്റ 13 പേർക്ക് ചികിത്സയൊരുക്കി മേരീക്വീൻസ് മിഷൻ ആശുപത്രി

കാഞ്ഞിരപ്പളളി: കേരളപ്പിറവി ദിനമായ ഞായറാഴ്ച്ച രാവിലെ ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ പരിക്കേറ്റ 13 പേർക്ക് ചികിത്സയൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ എമർജൻസി & ട്രോമാ കെയർ വിഭാഗം.

രാവിലെ എട്ടേകാലോടെ മുണ്ടക്കയത്തിനു സമീപം ചോറ്റിയിലുണ്ടായ വാഹനങ്ങളുടെ കൂട്ടിയിടിയിൽ പരിക്കേറ്റ 12 പേരിൽ 9 പേരും, എരുമേലി ആങ്ങമൂഴിക്ക് സമീപം ജീപ്പ് നിയന്ത്രണം തെറ്റിയുണ്ടായ അപകടത്തിൽ പരിക്കേറ്റ 4 പേരുമാണ് മേരീക്വീൻസിൽ ചികിത്സ തേടിയത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ ഉൾപ്പെടെ 7 പേർക്ക് ശസ്ത്രക്രിയകൾ അടക്കമുള്ള ചികിത്സകൾക്ക് വിധേയമാക്കുന്നതിന് മേരീക്വീൻസിൽ പ്രവേശിപ്പിച്ചു. മറ്റുള്ള ആറ് പേർ ആവശ്യമായ ചികിത്സകൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.

രണ്ട് മണിക്കൂർ ഇടവേളയ്ക്ക് ഉള്ളിൽ തന്നെ നടന്ന രണ്ട് അപകടങ്ങളിലെയും പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കുന്നതിൽ മേരീക്വീൻസ് എമർജൻസി മെഡിസിൻ വിഭാഗത്തിലെ എമർജൻസി ഫിസിഷ്യൻസ് ഉൾപ്പെടെയുള്ള അഞ്ച് ഡോക്ടർമാരെ കൂടാതെ, ന്യൂറോ സർജൻ, ഓർത്തോപീഡിക് സർജൻ, മാക്സിലോഫേഷ്യൽ സർജൻ, ജനറൽ & പ്ലാസ്റ്റിക് സർജൻ എന്നിവരുടെ സേവനവും ലഭ്യമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *