എലിക്കുളം: സ്കൂൾ കുട്ടികളിൽ കാർഷികാഭിരുചി വളർത്തുന്നതിനായി സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന “കതിര്” പദ്ധതിക്ക് മല്ലികശ്ശേരി സെന്റ് ഡൊമിനിക്സ് സാവിയോ യു.പി. സ്കൂളിൽ തുടക്കമായി.
വിഷരഹിത പച്ചക്കറിത്തോട്ട നിർമ്മാണം, തുടർപഠന പരിപാടികൾ, കതിർ കാർഷിക ക്ലബ്ബ് രൂപീകരണം, കാർഷിക പഠനയാത്രകൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.
കൃഷിയിടമൊരുക്കലിന് മുന്നോടിയായി ശാസ്ത്രീയ മണ്ണുപരിശോധനയും നടത്തും. പദ്ധതിയുടെ ഭാഗമായുള്ള മണ്ണുസാമ്പിൾ ശേഖരണം സ്കൂൾ മാനേജർ റവ. ഫാദർ ജോസ് വടക്കേക്കൂറ്റ് നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ജിമ്മി ജോസ് കുഴിപ്പാലത്തറപ്പേൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ എ. ജെ. അലക്സ്റോയ് പദ്ധതി വിശദീകരണം നടത്തി.
സ്കൂൾ പ്രഥമാധ്യാപിക സിസ്റ്റർ റീനാ സെബാസ്റ്റ്യൻ, കതിര് കൺവീനർ സിസ്റ്റർ ആൻ കാതറിൻ, അദ്ധ്യാപകരായ റ്റീന ടി. ജെയിംസ്, റ്റിജിമോൾ ജോർജ്, സ്മിത ചന്ദ്രൻ, ഫിലിപ്പ് തോമസ്, ഫെമി മരിയ ജോജോ, സൗമ്യ ജനാർദ്ദനൻ, സ്കൂൾ വിദ്യാർത്ഥി പ്രതിനിധികളായ കുര്യൻ ജോസഫ്, അക്ഷര കെ. എസ്. തുടങ്ങിയവർ സംസാരിച്ചു.





