രാമപുരം: മാര്‍ ആഗസ്തീനോസ് കോളേജ് കോമേഴ്‌സ് ഡിപ്പാർട്ട്മെന്റ് ബാംഗ്ലൂർ ISDC യുമായി സഹകരിച്ച് നടത്തുന്ന ഇന്റഗ്രേറ്റഡ് പ്രോഗ്രാം ACCA ഉദ്‌ഘാടനം കോളേജ് മാനേജർ ഫാ. ബെർക്കുമാൻസ് കുന്നുംപുറം നിർവഹിച്ചു.
അന്താരാഷ്ട്ര തലത്തിൽ ഒട്ടനവധി തൊഴിലവസരങ്ങളുള്ള കോമേഴ്‌സ് മേഖലയിലെ പ്രൊഫഷണൽ കോഴ്സാണിത് ബി കോമിനോപ്പം ഉന്നതനിലവാരം പുലർത്തുന്ന ഈ കോഴ്സ് മിതമായ ഫീസിൽ പഠിക്കുവാനുള്ള അവസരമാണ് കോളേജ് ഒരുക്കുന്നത്.
പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു, ഡിപ്പാർട്ട്മെൻ്റ് മേധാവി ഡിമ്പിൾ ജേക്കബ് പി , ISDC റീജിയണൽ മേധാവി ശരത് വേണുഗോപാൽ, കോർഡിനേറ്റർ കരോളിൻ ജോസഫ്, കല എസ് തുടങ്ങിയവർ പ്രസംഗിച്ചു .





