സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് 10 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് നപ്രഖ്യാപിച്ചു. തിരുവനന്തപുരം തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട,ആലപ്പുഴ, കോട്ടയം ,എറണാകുളം, ഇടുക്കി, തൃശൂർ,പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെഅലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് വ്യാപക മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം രാത്രി തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴയാണ് ലഭിച്ചത്. തിരുവനന്തപുരത്തും കൊല്ലത്തും അടക്കം വെള്ളക്കെട്ട് രൂക്ഷമായി.




