മന്ത്രിയോ സര്ക്കാരോ അറിയാതെ സര്ക്കാര് നയത്തിന് വിരുദ്ധമായി സ്വയം പ്രഖ്യാപിത നയം പ്രഖ്യാപിച്ച് നടപ്പിലാക്കുന്ന ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്ത്തണമെന്നും ബേക്കറികളില് ഹോര്ട്ടി വൈന് വില്പന തടഞ്ഞ സര്ക്കാര് നടപടി അഭിനന്ദനാര്ഹമാണെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റി. ‘ചില ഉദ്യോഗസ്ഥര്ക്ക് ചോറ് ഇങ്ങും കൂറ് അങ്ങും’ എന്ന നിലപാടാണ്. ഈ പ്രവണത വരാനിരിക്കുന്ന നയത്തെ ബാധിക്കരുത്. ഇത്തരക്കാരെ തല്സ്ഥാനത്തുനിന്നും നീക്കണം.
മുഖ്യമന്ത്രി ഈ നടപടിയില് കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്. എക്സൈസ് കമ്മീഷണറുടെ ഈ നീക്കത്തെ പൊളിച്ചടുക്കിയ മാധ്യമങ്ങളെയും അഭിനന്ദിക്കുന്നു.
ബേക്കറികളെ പോലും മദ്യപാനത്തിന്റെ അടിസ്ഥാന പാഠശാലകളാക്കാന് എക്സൈസ് കമ്മീഷണര് നടത്തിയ ഈ നടപടി പ്രതിഷേധാര്ഹമാണ്. മന്ത്രിയോടൊപ്പം പ്രവര്ത്തിക്കാന് എക്സൈസ് കമ്മീഷണര് യോഗ്യനല്ലെന്നാണ് ഈ നടപടി സൂചിപ്പിക്കുന്നത്.
മുന്സര്ക്കാരിന്റെ കാലത്തും എക്സൈസ് വകുപ്പ് മന്ത്രിയായിരുന്ന എം.ബി. രാജേഷ് അറിയാതെ പുതിയ മദ്യത്തിന് പേരിടാന് ബെവ്കോ പരസ്യം നല്കിയതും പ്രതിഷേധത്തിന് വഴിതെളിച്ചിരുന്നു.
19-കാരന് മദ്യപിച്ച് മിനികൂപ്പര് ഉപയോഗിച്ച് മൂന്ന് കുട്ടികളെ കൊലയ്ക്ക് കൊടുത്ത പ്രദേശത്തോടടുത്ത് ചാലക്കുടിയില് തന്നെ ഇത്തരത്തിലുള്ള വില്പന ആരംഭിച്ചത് ദുരന്തങ്ങളൊന്നും ആരുടെയും കണ്ണ് തുറപ്പിക്കില്ലെന്നുള്ളതിന് ഉത്തമ തെളിവാണെന്നും വരാനിരിക്കുന്ന മദ്യനയത്തെ പൊതുജനം വളരെ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയാണെന്നും സമിതിക്കുവേണ്ടി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള പറഞ്ഞു.
കെ.സി.ബി.സി. മദ്യവിരുദ്ധ സംസ്ഥാന സമിതിയുടെ ദ്വിദിന പഠനക്യാമ്പ് നവംബര് 6, 7 തീയതികളില് പാലാരിവട്ടം പി.ഒ.സിയില് നടക്കും. കേരള നിയമസഭ മുന്സ്പീക്കര് വി.എം. സുധീരന് പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ജലസേചന വകുപ്പ് മന്ത്രി മോന്സ് ജോസഫ് ഉദ്ഘാടനം ചെയ്യും. ബിഷപ് അംബ്രോസ് പുത്തന്വീട്ടില് അദ്ധ്യക്ഷത വഹിക്കും.





