വെള്ളികുളം: മാതൃവേദി വെള്ളികുളം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സെൻ്റ് തോമസ് ഹാളിൽ വച്ച് മാതൃവേദിയുടെ വാർഷിക സമ്മേളനം നടത്തപ്പെട്ടു. വചന മനനത്തിനുശേഷം നടന്ന പൊതുസമ്മേളനത്തിൽപ്രസിഡൻ്റ് ജെസ്സി ഷാജി ഇഞ്ചയിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ആനിമേറ്റർ സിസ്റ്റർ ജീസാ അടയ്ക്കാപാറ സി.എം.സി. ആമുഖപ്രഭാഷണം നടത്തി.
യൂണിറ്റ് ഡയറക്ടർ ഫാ.സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി. മാതൃവേദി വാർഷിക റിപ്പോർട്ട് ബിനി മണ്ണാറാത്ത് അവതരിപ്പിച്ചു. മാതൃവേദി അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.വിവിധ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു.സമ്മേളനത്തിൽ മാഗി ആൻ്റണി വള്ളിയാംതടത്തിൽ ലോക വൃദ്ധദിന സന്ദേശം നൽകി.
വിശുദ്ധ വിൻസെൻ്റ് ഡി പോളിനെക്കുറിച്ച് ഷൈനി ബേബി നടുവത്തേട്ട് സന്ദേശം നൽകി. വിശുദ്ധ കൊച്ചുത്രേസ്യായെ കുറിച്ച് ദീപാ ഷാജി ചൂണ്ടിയാനി പ്പുറത്ത് പ്രസംഗിച്ചു. ബിനി മണ്ണാറാത്ത് വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ സന്ദേശം നൽകി. തുടർന്ന് പുതിയ പ്രവർത്തന വർഷത്തെ മാതൃവേദി ഭാരവാഹികളെ സമ്മേളനത്തിൽ തെരഞ്ഞെടുത്തു.
ജൂബി രാജേഷ് വേലിക്കകത്ത്,ലോഷ്നി ചെങ്ങനാരിപറമ്പിൽ, ലിനി ആന്റണി വെള്ളാപ്പാണിയിൽ, മേരിക്കുട്ടി ചാർലി താന്നിപ്പൊതിയിൽ, ലൗലി റോയി ചങ്ങനാരിപ്പറമ്പിൽ ആഗി ബെന്നി കൊച്ചു വീട്ടിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.





