വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറയ്ക്ക് സമീപം കാർ മറിഞ്ഞ് എൻജിനീയറിങ് വിദ്യാർത്ഥിനികൾക്ക് പരുക്ക്. നിയന്ത്രണംവിട്ട കാർ റോഡിന്റെ വശത്ത് സ്ഥാപിച്ചിരുന്ന ക്രാഷ് ഗാർഡ് തകർത്തു താഴേക്ക് മറിയുകയായിരുന്നു.
എറണാകുളം , കൊല്ലം , കണ്ണൂർ സ്വദേശികളായ ആറു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇന്ന് രാവിലെ 6.30ഓടെ ആയിരുന്നു അപകടം.അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ബാക്കിയുള്ളവർക്ക് നിസാര പരുക്കുകളാണുള്ളത്. സൂര്യോദയം കാണാനാണ് സംഘം ഇലവീഴാപൂഞ്ചിറയിൽ എത്തിയത്.