ramapuram

രാമപുരം കോളേജിന് വിശ്വ യുവകേന്ദ്ര അവാർഡ്

രാമപുരം: വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള വിശ്വ യുവകേന്ദ്ര എക്‌സലെൻസ് അവാർഡ് രാമപുരം മാർ ആഗസ്തീനോസ് കോളേജിന് ലഭിച്ചു. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നോൺ ഗവൺമെന്റ് ഓർഗനൈസേഷനാണ് വിശ്വ യുവകേന്ദ്ര.

നാക് അക്രഡിറ്റേഷനിൽ ‘എ’ ഗ്രേഡ് കരസ്ഥമാക്കിയ മധ്യതിരുവിതാംകൂറിലെ ഏക സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനമെന്ന നേട്ടവും കോളേജിന്റെ അക്കാദമിക മികവും പരിഗണിച്ചാണ് പുരസ്‌കാരത്തിന് അർഹമായത്. പാഠ്യ-പാഠ്യേതര മേഖലകളിൽ കോളേജ് നടപ്പാക്കുന്ന നൂതന ആശയങ്ങൾ, വിദ്യാർഥികളുടെ നൈപുണ്യ വികസനത്തിനായി ഒരുക്കുന്ന അവസരങ്ങൾ, സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് അവാർഡ് ലഭിച്ചത്.

വിദ്യാഭ്യാസ രംഗത്തെ മികവിനും നൂതന പ്രവർത്തനങ്ങൾക്കും ഈ അവാർഡ് കൂടുതൽ പ്രചോദനമാകുമെന്ന് മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം അറിയിച്ചു.

പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി, വിശ്വ യുവകേന്ദ്ര സീനിയർ പ്രോഗ്രാം ഓഫീസർ രജത് തോമസ് വൈസ് പ്രിൻസിപ്പൽ മാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റർ, ജോബിൻ പി മാത്യു, അസി. പ്രൊഫസർ മാരായ സുനിൽ കെ ജോസഫ്, സിജു തോമസ്, മനോജ് സി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *