pala

പാലാ രൂപത ബൈബിൾ കൺവൻഷൻ പോസ്റ്റർ പ്രകാശനം

പാലാ: 44 മത് പാലാ രൂപത ബൈബിൾ കൺവൻഷൻ്റെ പോസ്റ്റർ പ്രകാശനകർമ്മം പാലാ രൂപതാധ്യക്ഷൻ മാർ.ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. 2026 ഡിസംബർ 19 മുതൽ 23 വരെ പാലാ സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ വൈകിട്ട് 3.30 മുതൽ രാത്രി 9 മണി വരെ സായാഹ്ന കൺവൻഷനായിട്ടാണ് വചനാഭിഷേകം ക്രമികരിച്ചിരിക്കുന്നത്. തിരുവനന്തപുരം വെറ്റിനാട് മൗണ്ട് കാർമൽ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡാനിയേൽ പൂവ്വണ്ണത്തിൽ & ടീമാണ് അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന കണവൻഷന് നേതൃത്വം നൽകുന്നത്.

കൺവൻഷൻ്റെ പ്രത്യേക ചുമതലയുള്ള വികാരി ജനറാൾ മോൺ.വെരി.സെബാസ്റ്റ്യൻ വേത്താനത്തും ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ.തോമസ് ഓലയത്തിലും, അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. പോൾസൺ കുന്നുപുറത്തും ചേർന്ന് തയ്യാറാക്കിയ കൺവൻഷൻ്റെ പോസ്റ്ററും, കൺവൻഷൻ്റെ വിജയത്തിനായുള്ള പ്രാർത്ഥനയുമാണ് ബിഷപ്പ് പ്രകാശനം ചെയ്തത്. രൂപതയിലെ എല്ലാ ഇടവകകളിലും സന്യാസഭവനങ്ങളിലും കുടുംബങ്ങളിലും മനോഹരമായ പോസ്റ്ററും, പിതാവിൻ്റെ ക്ഷണക്കത്തും പ്രാർത്ഥനാകാർഡും നേരിട്ട് എത്തിച്ചു കൊടുക്കും.

ബിഷപ് ഹൗസിൽ വെച്ച് നടന്ന പ്രകാശനകർമ്മചടങ്ങിൽ പാലാ രൂപത മുൻരൂപതാധ്യക്ഷൻ മാർ.ജോസഫ് പള്ളിക്കാപറമ്പിൽ, പ്രോട്ടോ സിഞ്ചെലൂസ് വെരി. റവ. ഡോ. ജോസഫ് തടത്തിൽ, വികാരി ജനറാളന്മാരായ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, മോൺ. ജോസഫ് കണിയോടിക്കൽ, രൂപത പ്രൊക്കുറേറ്റർ റവ.ഫാ. ജോസഫ് മുത്തനാട്ട്, രൂപത ചാൻസലർ റവ.ഫാ.ജോസഫ് കുറ്റിയാങ്കൽ, ജോർജ്ജുകുട്ടി ഞാവള്ളിൽ, സണ്ണി പള്ളിവാതിക്കൽ, പോൾസൺ പൊരിയത്ത്, മാത്തുക്കുട്ടി താന്നിക്കൽ, ഷിജു വെള്ളപ്ലാക്കൽ, സോഫി വൈപ്പന, ബാബു പോൾ പെരിയപ്പുറം, രാജേഷ് പട്ടാതെകുഴിയിൽ, എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *