general

‘ജയ് ശ്രീറാം’ വിളിച്ച് വെടിയുതിര്‍ക്കുകയും ‘ഹേ റാം’ പറഞ്ഞ് മരണം പൂകുകയും ചെയ്ത ചരിത്ര സംഭവമാണ് ഗാന്ധിവധം

‘ജയ് ശ്രീറാം’ വിളിച്ച് കൊലയാളി വെടിയുതിര്‍ക്കുകയും ‘ഹേ റാം’ പറഞ്ഞ് ഗാന്ധി മരണം പൂകുകയും ചെയ്ത ലോകത്തിലെ തന്നെ ഏറ്റവും വലിയ ചരിത്ര സംഭവമാണ് ഗാന്ധിവധമെന്നും ഗാന്ധി അനുസ്മരണങ്ങള്‍ മികച്ച ജീവിത മാതൃകയ്ക്ക് വഴിതെളിക്കുമെന്നും കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് കുരുവിള. ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധി സമാധിയെക്കുറിച്ചുള്ള ചിന്തകള്‍കൂടി അനുസ്മരിക്കുന്നത് ഉചിതമായിരിക്കും.

ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി പ്രതിച്ഛായ കര്‍ഷക സംഘത്തിന്റെയും കുന്നോന്നി സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂളിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ശുചീകരണ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു പ്രസാദ് കുരുവിള.

ഗാന്ധിജിയുടെ സന്ദേശവും ജീവിതവും പിന്തുടരാതെ ദുര്‍മാതൃകയോടെ പൊതുസമൂഹത്തില്‍ ചരിക്കുന്നവര്‍ ഗാന്ധി ഘാതകരായി മാറുന്നു, അത്തരത്തിലുള്ള ഘാതകര്‍ സമൂഹത്തിന്റെ എല്ലാ മേഖലയിലും വിലസുന്നുണ്ട്. പേരിലൊതുങ്ങുന്ന ഗാന്ധി അനുസ്മരണങ്ങളാണിന്നുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗാന്ധി ജയന്തി വാരാചരണ പരിപാടികളായി വിപുലമായി നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടന്നിരുന്നത് ഗാന്ധിജയന്തി ദിനത്തില്‍ പോലും ഇപ്പോള്‍ ഇല്ലെന്നായിരിക്കുന്നു.

പ്രസിഡന്റ് ജോസ് വടകര, ജാന്‍സ് വയലിക്കുന്നേല്‍, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലിസി മരിയ തോട്ടുങ്കല്‍, ഹെഡ്മിസ്ട്രസ് ഷീനാമോള്‍ ജേക്കബ്, ജോണി മുണ്ടാട്ട്, ഷോണി കുര്യന്‍, ജോബിന്‍ ജോസഫ്, തൊമ്മച്ചന്‍ കോക്കാട്ട്, ജോമോന്‍ പേഴുംകാട്ടില്‍, പയസ് പീടികയില്‍, റോയി വരകുകാലായില്‍, ജോസുകുട്ടി അറമത്ത്, ജോസ് ചാലകോട്ടയില്‍, സിബി വരകുകാലായില്‍, സിബി മാറാമറ്റം, ഷാജി കൊടയ്ക്കനാല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *