kaduthuruthy

സൗജന്യ മെ​ഗാമെഡിക്കൽ ക്യാമ്പ് നടത്തി

കടുത്തുരുത്തി: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ കടുത്തുരുത്തി കോളജ് ഓഫ് അപ്ലൈഡ് സയൻസസിന്റെ ( ഐ.എച്ച്.ആർ.ഡി) രജത ജൂബിലി ആഘോഷങ്ങളുടെ ഭാ​ഗമായി ഞീഴൂർ പഞ്ചായത്തുമായി സഹകരിച്ചു പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സൗജന്യ മെ​ഗാമെഡിക്കൽ ക്യാമ്പ് നടത്തി.

മാർ സ്ലീവാ മെഡിസിറ്റിയിലെ അലോപ്പതി, ആയുർവേദ, ഹോമിയോ വിഭാ​ഗങ്ങൾ പങ്കെടുത്തു. പ്രിൻസിപ്പൽ ബെറ്റി മാത്യുവിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ചെറിയാൻ കെ.ജോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലേഖ മണിലാൽ, ബ്ലോക്ക് പഞ്ചായത്ത് അം​ഗം ബോബൻ മഞ്ഞളാമലയിൽ,പഞ്ചായത്ത് അം​ഗങ്ങളായ ബിന്ദു ടോമി, ദേവരാജൻ ,എൻ.എസ്.എസ് ഡിസ്ട്രിക്റ്റ്സ് കോ ഓർഡിനേറ്റർ രേവതി.എസ്., ഹെൽത്ത് ക്ലബ്ബ് കോഓർഡിനേറ്റർ ആര്യ.എം.വിജയൻ എന്നിവർ പ്രസം​ഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *