പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായ സായുജ്യം വയോജന ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനവും പൊതുസമ്മേളനവും ഇന്ന് നടക്കും. വൈകിട്ട് നാലിന് പൂഞ്ഞാർ ക്ഷീരവ്യവസായ സഹകരണസംഘം ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ എം. ജെ. ഉദ്ഘാടനം ചെയ്യും. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനർവ്വ മോഹൻ ക്ലബ്ബ് ഓഫീസ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന വയോജന കമ്മീഷൻ അംഗം പ്രൊഫ. ലോപ്പസ് മാത്യു മുഖ്യപ്രഭാഷണം നടത്തും. സായുജ്യം വയോജന ക്ലബ്ബ് പ്രസിഡന്റ് സി. രാജപ്പൻ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീകല ആർ., ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റോജി തോമസ്, ബീന മധുമോൻ, ക്ലിന്റ് അരീപ്ലാക്കൽ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ മഞ്ഞപ്ലാക്കൽ, ക്ലബ്ബ് സെക്രട്ടറി വി. എസ്. വിനു, വൈസ് പ്രസിഡന്റ് വി. ഹരിദാസ്, രാഷ്ട്രീയ-സാംസ്കാരിക-സാമുദായിക രംഗങ്ങളിലെ പ്രമുഖരും ജനപ്രതിനിധികൾ പ്രസംഗിക്കും.





