Accident

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ മൂന്നു പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. റോഡരികിൽ നിൽക്കുമ്പോൾ കാർ വന്നിടിച്ച് തിടനാട് സ്വദേശി അമ്പിളി പ്രസാദിനു ( 46 ) പരുക്കേറ്റു. ഇന്ന് വൈകുന്നേരം മംഗളാരം ഭാഗത്ത് വച്ചായിരുന്നു അപകടം.

ഇന്ന് പുലർച്ചെ നെടുംകണ്ടം ഭാഗത്തു വച്ച് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് നെടുങ്കണ്ടം സ്വദേശി കെ.വി ലെനിന് ( 53 ) പരുകേറ്റു. ഇന്ന് വൈകുന്നേരം പൈക ഭാഗത്ത് വച്ച് സ്‌കൂട്ടർ മറിഞ്ഞ് കൊഴുവനാൽ സ്വദേശിനി ഷൈനിക്ക് (42) പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *