Accident

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. എലിവാലിയിൽ വച്ച് സ്കൂട്ടറും കാറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രികൻ മേരിലാന്റ് സ്ദേശി അലക്സ് ഫ്രാൻസിസിനു ( 46)പരുക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അപകടം.

രാമപുരത്ത് വച്ച് സ്കൂട്ടർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു ‍രാമുരം സ്വദേശി സണ്ണി എബ്രഹാമിനു (70) പരുക്കേറ്റു. ഇന്നലെ രാവിലെയായിരുന്നു അപകടം. കഴിഞ്ഞ ദിവസം രാത്രി റോഡിൽ കൂടി നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ചു തെറിപ്പിച്ച് തിടനാട് സ്വദേശി മോളി ബെന്നിക്കു (48) പരുക്കേറ്റു.ഭരണങ്ങാനത്ത് വച്ചായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *