poonjar

കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിൽ ബ്ലോക്ക് പ്ലാന്റിംഗ്

പൂഞ്ഞാർ: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിൽ ബ്ലോക്ക് പ്ലാന്റിംഗ് പദ്ധതി നടപ്പാക്കി. കേരള ട്രാൻസ്‌പോർട്ട് പ്രോജക്ടിന്റെ (KSTP) ധനസഹായത്തോടെ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, കോട്ടയത്തിന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. തദ്ദേശീയ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് ക്യാമ്പസിൽ ഹരിതാവരണവും ജൈവവൈവിധ്യവും വർധിപ്പിക്കുകയാണ് ലക്ഷ്യം.

കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) ജോൺ ജോർജ് ചടങ്ങിൽ സന്നിഹിതനായിരുന്നു. സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ കോട്ടയം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ കെ. ബി. സുഭാഷ്, പൊൻകുന്നം റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഹരിലാൽ കെ., ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ കെ. എൻ. വിജയൻ, ബിജു ബി. നായർ, അരുൺ ജി. നായർ എന്നിവരും പങ്കെടുത്തു.

കോളേജിലെ NSS ഓഫീസർമാരായ അൽസഹീർ എസ്. എസ്., അഖിൽ കെ. എസ്., ജെഫ്സിൻ ജോസഫ്, മാർട്ടിൻ ജെയിംസ് എന്നിവരുടെ നേതൃത്വത്തിലും സഹകരണത്തിലും പരിപാടി നടന്നു. വിദ്യാർഥികളിൽ പരിസ്ഥിതി സംരക്ഷണബോധം വളർത്തുന്നതിനും ഹരിത ക്യാമ്പസ് സൃഷ്ടിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ബ്ലോക്ക് പ്ലാന്റിംഗ് സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *