crime

പാ​ലാ​യി​ല്‍ ക​ഞ്ചാ​വു​വേ​ട്ട; മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍

പാ​​ലാ: കഞ്ചാവ് സംഘം സഞ്ചരിച്ച കാർ തടയുന്നതിനിടെ പൊലീസിനെ കാർ ഇടിപ്പിക്കാൻ ശ്രമം. സ്പെഷൽ സ്ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥൻ എം.എസ്.അഭിലാഷിനു നിസ്സാര പരുക്കേറ്റു. 400 ഗ്രാം കഞ്ചാവുമായി 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ കൊട്ടാരമറ്റം ആർവി ജംക്‌ഷനിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് സംഭവം.

ഈരാറ്റുപേട്ട നടയ്ക്കൽ കണിയാംകുന്നേൽ ഷാഹിദ്, തൊടുപുഴ വെങ്ങല്ലൂർ പുത്തൻവീട്ടിൽ അജ്മൽ, എറണാകുളം നെട്ടൂർ വെട്ടിക്കാട്ടുപറമ്പിൽ മുഹമ്മദ് സഹൽ എന്നിവരാണ് പിടിയിലായത്. എറണാകുളത്തു നിന്ന് ഈരാറ്റുപേട്ടയിൽ കച്ചവടം നടത്തുന്നതിനായി കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. പ്രതികൾ മുൻപും ലഹരി കേസിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *