പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ ദമ്പതികൾ ഉൾപ്പെടെ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാമ്പാടി എസ്. എൻ .പുരത്ത് വച്ച് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പാമ്പാടി സ്വദേശികളായ സുബിൻ കുര്യാക്കോസ് ( 36 ) ജിസ ( 29 ) എന്നിവർക്കു പരുക്കേറ്റു. 4 മണിയോടെയാണ് അപകടം.
രാവിലെ 7 മണിയോടെ കുമ്മണ്ണൂരിൽ വച്ച് സ്കൂട്ടറും പിക്കപ്പും കൂട്ടിയിടിച്ചു എറ്റുമാനൂർ സ്വദേശിനി മരിയ സുനിലിന് ( 43 ) പരുക്കേറ്റു.





