അരുവിത്തുറ: സെന്റ് ജോർജ് കോളേജിൽ നടന്നുവന്ന ഓൾ കേരള ഇന്റർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പ് അരുവിത്തുറ വോളി വനിതാ വിഭാഗം ഫൈനലിൽ പാലാ അൽഫോൻസാ കോളേജിനെ നേരിട്ടുള്ള മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് അസംപ്ഷൻ കോളേജ് വിജയകിരീടം ചൂടിയത്.
സ്കോർ 25-18, 25-14 , 27-25. വിജയികൾക്ക് കേരള ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോസഫ് ട്രോഫികൾ വിതരണം ചെയ്തു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് , കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ കായിക വിഭാഗം മേധാവി ഡോ. വിയ്യാനി ചാർളി എന്നിവർ സന്നിഹിതരായിരുന്നു. പുരുഷ വിഭാഗം ഫൈനലിൽ സെന്റ് ജോർജസ്സ് കോളേജും അങ്കമാലി ഡിസ്റ്റ് കോളേജും ഏറ്റുമുട്ടുന്നു.





