pala

പാലാ നഗരത്തിലെ അനധികൃത വഴിയോരക്കച്ചവടം നിരോധിക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കണം: ബിജു പുളിക്കകണ്ടം

പാലാ: നഗരസഭയിലെ തൊഴിൽ നികുതിയും കെട്ടിട നികുതിയും അടക്കമുള്ളവയടച്ച് നിയമപ്രകാരം കച്ചവടം ചെയ്യുന്ന വ്യാപാരികളുടെ ഓണക്കാല കച്ചവടം പോലും നഷ്‌ടമാവുന്ന രീതിയിൽ പാലായുടെ പുറത്ത് നിന്നുമെത്തുന്ന അനധികൃത വഴിയോരക്കച്ചവടക്കാർ പാലാ ടൗണിലും പരിസരങ്ങളിലും ക്രമാതീതമായി വർദ്ധിച്ചിരിക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്. മാത്രമല്ല കാൽ നടയാത്രക്കാർക്കുപോലും തടസ്സമാകുന്ന തരത്തിൽ നടപ്പാതകൾ കൈയ്യേറിയിരിക്കുകയാണ്.

പാലാ നഗരത്തിനുള്ളിൽ അനധികൃത വഴിയോരക്കച്ചവടം നടത്തുന്നതിനെതിരേ വ്യാപാരി സംഘടനകൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.പാലായുടെ സമീപ പട്ടണങ്ങളിൽ , കിടങ്ങൂരിലടക്കമുള്ള പഞ്ചായത്തുകളിൽ ആപെ ഒട്ടോകളടക്കുള്ള ചെറുവാഹനങ്ങളിൽ വഴിയോരക്കച്ചവടം നിരോധിച്ചു കൊണ്ടുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞു.

പാലാ നഗരസഭയും ഇക്കാര്യത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് പാലാ നഗരസഭാ കൗൺസിലർ ബിജു പുളിക്കകണ്ടം ആവശ്യപ്പെട്ടു. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി അടിയന്തിര കൗൺസിൽ വിളിച്ചു കൂട്ടണമെന്നാവശ്യപ്പെട്ട്, മുനിസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകുമെന്നും ബിജു പുളിക്കകണ്ടം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *