കൊഴുവനാൽ: ഓണാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ശ്രദ്ധേയമായി. പരിപാടികൾക്ക് മാറ്റ് കൂട്ടി ,വിവിധ ഗ്രൂപ്പുകളുടെ വർണ്ണാഭമായ ഘോഷയാത്ര കാണികളിൽ ആവേശവും അത്ഭുതവും ജനിപ്പിച്ചു. പരമ്പരാഗത വേഷവിധാനങ്ങളും സാംസ്കാരിക കലാരൂപങ്ങളും കോർത്തിണക്കി വിദ്യാർത്ഥികൾ അണിനിരന്ന ഘോഷയാത്ര നാടിന് തന്നെ ഉത്സവപ്രതീതി പകർന്നു.
മഹാബലി, വാമനൻ, വള്ളംകളി തുടങ്ങി കേരളത്തനിമ വിളിച്ചോതുന്ന വിവിധ വേഷവിധാനങ്ങൾ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. നിരവധി പുലികളും അവയെ വേട്ടയാടുവാൻ എത്തിയ വേട്ടക്കാരും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഏറ്റുമുട്ടിയത് കാഴ്ചക്കാരിൽ ആവേശം പകർന്നു.
ഘോഷയാത്രയിൽ കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടേയും പങ്കാളിത്തം ആവേശം ഇരട്ടിയാക്കി. തുടർന്ന് മലയാളി മങ്ക, കേരള ശ്രീമാൻ, വടം വലി ,തുടങ്ങിയ മത്സരങ്ങളും നടന്നു. പന്ത്രണ്ടോളം വിഭവങ്ങൾ നിരത്തി തൂശനിലയിൽ ഓണസദ്യയും പായസവും വിളമ്പി. സ്കൂൾ മാനേജർ വെരി.റവ.ഫാ.ജോസ് നെല്ലിക്കത്തെരുവിൽ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
അസി. മാനേജർ റവ.ഫാ. ജോൺ വയലിൽ, പി.റ്റി.എ. പ്രസിഡന്റ് ഷിബു തെക്കേ മറ്റം, പ്രിൻസിപ്പൽ ബല്ലാ ജോസഫ് ഹെഡ് മാസ്റ്റർ സോണി തോമസ് തുടങ്ങിയവർ ആശംസകളർപ്പിച്ചു.
അധ്യാപകരായ ലിറ്റി കെ.സി,ഷാലറ്റ് കെ അഗസ്റ്റിൻ, സി. ജോസ്മി, സി. ജൂബി,ജെസ്റ്റിൻ ജോസഫ്, റിയാ സെബാസ്റ്റ്യൻ,ആ ആഷാ മാത്യു ജിസ്മോൾ ജോസഫ് , സി. ബിസ്മി,ഷൈനി എം.ഐ, സിബി ഡൊമിനിക്, ജസ്റ്റിൻ എബ്രാഹം, ബിബിൻ മാത്യു,അനു മാത്യു , സിൽജി ജേക്കബ്ബ് സിന്ധു ജേക്കബ്, ഷിന്ദു മോൾ കെ.ജോസ് , ജീനാ ജോർജ്, റിൻറു റോസ് ജോർജ് ഗ്രൂപ്പ് ക്യാപ്റ്റൻമാർ ആരോൺ റോജി, അമൽ കെ.എസ്, അനാമിക ബിനോയ്, അബിജ പി.എം, സിയ രതീഷ്, ടിബിൻ റ്റെംസ്, ഇവാൻ എൻ.ജെ, ദുർഗ വി.എസ്. പിറ്റി എ എക്സിക്യൂട്ടീവ് അംഗങ്ങൾ, മാതൃ സമിതി അംഗങ്ങൾ എന്നിവർ നേതൃത്വം വഹിച്ചു.





