general

മാതാവിൻ്റെ സ്വർഗ്ഗാരോപണ തിരുനാളും ഭാരതത്തിൻ്റെ 80-ാം മത് സ്വാതന്ത്ര്യദിനവും വെള്ളികുളം ഇടവകയിൽ സമുചിതമായി ആഘോഷിച്ചു

വെള്ളികുളം: മാതാവിൻ്റെ സ്വർഗ്ഗാരോപണത്തിരു നാളും 80-ാംമത് ഭാരത സ്വാതന്ത്ര്യ ദിനവും സമുചിതമായി ആഘോഷിച്ചു. ആഘോഷമായി വിശുദ്ധ കുർബാനക്കും തിരുക്കർമ്മങ്ങൾക്കും ഫാ.സ്കറിയ വേകത്താനം നേതൃത്വം നൽകി. പരിശുദ്ധ അമ്മയുടെ എളിമയും കറകളഞ്ഞ വിശുദ്ധിയും സ്വർഗ്ഗ പ്രവേശനത്തിന് കാരണമായി. ദൈവഹിതത്തോട് ചേർന്ന് ജീവിച്ചവളാണ് പരിശുദ്ധ മറിയം.

സ്വർഗ്ഗത്തിൽ എല്ലാവർക്കും വേണ്ടി മാധ്യസ്ഥം വഹിക്കുന്ന അമ്മയാണ് പരിശുദ്ധ മറിയം എന്ന് ഫാ.സ്കറിയ ഓർമ്മപ്പെടുത്തി.തുടർന്ന് ദേശീയ പതാക ഉയർത്തി.ഭാരതത്തിൻറെ ഐക്യവും അഖണ്ഡതയും സാഹോദര്യവും കാത്തുസൂക്ഷിക്കാൻ വിളിക്കപ്പെട്ടവരാണ് ഭാരതീയരായ നമ്മൾ. 80 വർഷം പിന്നിടുന്ന ഇന്ത്യ വികസന കുതിപ്പിൽ മറ്റെല്ലാ രാജ്യങ്ങളെക്കാൾ ബഹുദൂരം മുന്നിലാണ്.

ഏക സഹോദരങ്ങളെപോലെ മുന്നേറുന്ന ഭാരതം എല്ലാവർക്കും മാതൃകയാണ് എന്ന് വികാരി ഫാ.സ്‌കറിയ വേകത്താനം ഓർമ്മപ്പെടുത്തി.സണ്ണി കണിയാംകണ്ടത്തിൽ ,ജിബിൻ ചിറ്റേത്ത്,ജോർജ് ഇരുവലിക്കുന്നേൽ, ബേബി കരോട്ടുപുള്ളോലിൽ തുടങ്ങിയവർ പ്രസംഗിച്ചു.

ചാർളി കൊല്ലിക്കൊളവിൽ, ബിജു മുതലക്കുഴിയിൽ,ജോമോൻ കടപ്ളാക്കൽ,ജയ്സൺ വാഴയിൽ,അലൻ കണിയാംകണ്ടത്തിൽ,നിതിൻ ചാകോംപ്ളാക്കൽ അൽഫോൻസാ ചങ്ങനാരിപ്പറമ്പിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *