kottayam

കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, റോഡുകൾ വെള്ളത്തിനടിയിൽ

പൂഞ്ഞാർ പയ്യാനിത്തോട്ടത്തുണ്ടായ ഉരുൾപൊട്ടലിൽ അമ്മയും മകനും മരിച്ചു. ഇ​ന്നു പു​ല​ര്‍​ച്ചെ 4.30നാ​ണു ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ​ത്. പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര പ​യ്യാ​നി​ത്തോ​ട്ട​ത്തി​ല്‍ മ​ണ​പ്പാ​ട് എം.​ജെ.​ജോ​ണി​യു​ടെ ഭാ​ര്യ റെ​ജീ​ന, ഇവരുടെ മകൻ ജോ​സ​ഫി​ന്‍ എന്നിവരാണ് മരിച്ചത്. ​

വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് ലീലാമണിയുടെ ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) മരിച്ചു.

പാലായ്ക്ക് സമീപം, കടനാട് പഞ്ചായത്തിൽ,നീലൂർ, മറ്റത്തിപ്പാറ,തലപ്പൊലി ഭാഗത്ത് ഇന്നലെ രാത്രി ള്പൊട്ടലുണ്ടായി. ആളപായമോ വീടുകൾക്ക് നാശനഷ്ടമോ ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *