general

ഇ എസ് ഐ കരട് വിജ്ഞാപനം:- കേരളത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാത്തത് പ്രതിക്ഷേധാർഹം: ഫ്രാൻസിസ് ജോർജ് എം.പി

പരിസ്ഥിതി ലോല മേഖല നിശ്ചയിക്കുന്നത് സംബന്ധിച്ച് കേരളം നൽകിയ റിപ്പോർട്ടുകളും നിർദ്ദേശങ്ങളും അംഗീകരിക്കാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാർ നിലപാട് പ്രതിക്ഷേധാർഹമാണന്ന് ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു.

ജനവാസ മേഖലകൾ, തോട്ടങ്ങൾ,കൃഷിയിടങ്ങൾ എന്നിവയെ പരിസ്ഥിതി മേഖലയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കണമെന്നുള്ള കേരളത്തിന്റെ ആവശ്യം ജൂലൈ 27 ന് പുറപ്പെടുവിച്ച കരട് റിപ്പോർട്ടിൽ അംഗീകരിച്ചില്ല.

കേരളത്തിലെ 131 വില്ലേജുകളിലായി 9993.7 ചതുരശ്ര കിലോമീറ്റർ ഇഎസ്ഐ പ്രദേശമാകുമെന്ന 2024ലെ കരട് നിർദ്ദേശങ്ങൾ തന്നെയാണ് വീണ്ടും പുതീയ വിജ്ഞാപനത്തിലുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

2024ലെ റിപ്പോർട്ടിലെ ഇഎസ്ഐ പരിധിയിൽ നിന്ന് 1300 ചതുരശ്ര കിലോമീറ്റർ ഒഴിവാക്കണമെന്നും വില്ലേജുകൾ98 എണ്ണം ആക്കണമെന്നുമാണ് കേരളം ആവശ്യപ്പെട്ടിരുന്നത്.

ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്ന കരട് വിജ്ഞാപനത്തിൽ കേരളത്തിലെ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങളും ഒഴിവാകുവാൻ കേരളം ഒറ്റക്കെട്ടായിരംഗത്ത് വരണമെന്നും സംസ്ഥാന സർക്കാർ ഗൗരവമായി ഇടപെടണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *