തീക്കോയി: അന്യസംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ചു അവർക്കുണ്ടാകുന്ന നവജാതശിശുക്കളെ വിൽക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബി ജെ പി തീക്കോയ് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
തീക്കോയിലെ വാടകവീട് കേന്ദ്രീകരിച്ചു നടന്ന സംഭവത്തിൽ ബന്ധപ്പെട്ട എല്ലാ കുറ്റവാളികളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയും ഇതിനു പിന്നിലെ കച്ചവട മാഫിയയെ പിടികൂടണമെന്നും യോഗം ആവശ്യപ്പെട്ടു.
പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ലാലി പി വി യുടെ അധ്യക്ഷതയിൽ കൂടിയ യോഗം പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ജോ ജിയോ ജോസഫ് ഉത്ദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ലീന ജോമോൻ, നേതാക്കളായ പി വി വര്ഗീസ്, മനോ ജോർജ്, ഇ ഡി രമണൻ, സജീവ് മാപ്രയിൽ, ചെയ്‌സ് തോമസ്, ജോർജ് കുന്നത്ത്, വിമൽ വഴിക്കടവ് തുടങ്ങിയവർ പ്രസംഗിച്ചു.





