general

തലയാഴത്തിനൊരു തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ചാമത് വാർഷികാഘോഷവും കുടുംബ സംഗമവും

തലയാഴത്തിനൊരു തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ചാമത് വാർഷികാഘോഷവും കുടുംബ സംഗമവും ബഹു. വൈക്കം MLA ശ്രീ. K ബിനിമോൻ നിർവഹിച്ചു. വാർഷികത്തിനു മുന്നോടിയായി നടത്തിയ ലഹരി വിരുദ്ധ ജന ജാഗ്രതാ യാത്ര വൈക്കം സബ്ബ് ഇൻസ്പെക്ടർ ശ്രീ.വൈശാഖ് ഫ്ലാഗ് ഓഫ് ചെയ്തു.

വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ.അനിൽകുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി. കഴിഞ്ഞ ആറ് വർഷം കൊണ്ട് തലയാഴം പഞ്ചായത്ത് പരിധിയിൽ ഇരുപത്തൊന്ന് ലക്ഷത്തി അമ്പത്തിനാലായിരം രൂപ ചികിത്സാ സഹായം 223 കുടുംബങ്ങളിൽ എത്തിക്കുന്നതിനും, എല്ലാ വർഷവും തലയാഴം പഞ്ചായത്ത് പരിധിയിലെ 8 സ്കൂളുകളിലെ 16 വിദ്യാർത്ഥികൾക്ക് എല്ലാ വർഷവും വിദ്യാഭ്യാസ സഹായവും, സൊസൈറ്റി എക്‌സി.കമ്മറ്റി അംഗം ശ്രീ. ഷിഹാബ് K.S നൽകുന്ന ബാഗുകളും നൽകി വരുന്നു.

സർവ്വീസിൽ നിന്ന് വിരമിച്ച സൊസൈറ്റി അംഗങ്ങളായ ശ്രീ. ഷിബു M.S,ജീവൻ രക്ഷാപ്രവർത്തനം നടത്തിയ ഫയർഫോഴ്സ് ഉംദ്യാഗസ്ഥൻ ശ്രീ.ബിനോദ് M. K, ഉന്നത വിജയം കരസ്ഥമാക്കിയ +2, പത്താംക്ലാസ്സ് വിദ്യാർത്ഥികൾ എന്നിവർക്കുള്ള അവാർഡ് വിതരണം എം.എൽ.എ നിർവ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. ഹൈമിബോബി, തലയാഴം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീ. വിവേക് പ്ലാത്താനത്ത്, ശ്രീ. E.V അജയകുമാർ, അധ്യാപകൻ ശ്രീ.ടോമി കളരിക്കൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

സൊസൈറ്റി പ്രസിഡണ്ട് ശ്രീ ബൈജു T.T. അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദീപേഷ് A.S സ്വാഗതവും ട്രഷറർ വിനോദ് K.U കണക്കും അവതരിപ്പിച്ചു. തുടർന്ന് മനോജ് ആലപ്പുഴ അവതരിപ്പിച്ച സാക്സോ ഫോൺ കച്ചേരിയും, കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. ഫുട്ബോൾ ഫൈനൽ പ്രവചന മത്സരവും സംഘടിപ്പിച്ചു.

പ്രസിഡൻ്റായി ശ്രീ. ബൈജൂ T. Tയെയും, സെക്രട്ടറിയായി ശ്രീ. ദീപേഷ് A.S നെയും, വൈസ് പ്രസിഡൻ്റ് മാരായി.ശ്രീ.മണിക്കുട്ടൻ V. S, ശ്രീമതി. പൂജാമോൾ, ജോ. സെക്രട്ടറിമാരായി ശ്രീമതി.സന്ധ്യ K.S, ശ്രീ.ആൻറണി M.K, ട്രഷറർ ശ്രീ.വിനോദ് K. U എന്നിവരെ യോഗം തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *