കോട്ടയം: യാതൊരു വിലയിരുത്തലോ ദീർഘവീക്ഷണമോ ഇല്ലാതെ മേനോൻ മുഖ്യമന്ത്രിയുടെ ഭീമമായ ശമ്പളo പ്രതിമാസo കൈപ്പറ്റുന്ന ഉദ്യോഗസ്ഥകളായ വനിതകൾക്ക് സൗജന്യ യാത്ര പ്രഖ്യാപനം പ്രൈവറ്റ് ബസ് മേഖലയെ തകർത്തിരിക്കുകയാണ്.കെഎസ്ആർടിസി രക്ഷപ്പെടുമോ അതും ഇല്ല.
ബിപിഎൽ റേഷൻ കാർഡ് ഉള്ളവരും iay കാർഡ് ഉള്ളവരും എന്ന ഒരു പരിധി കണക്കാക്കി ത്രിതല പഞ്ചായത്ത് വഴി യാത്ര പാസ് കാർഡുകൾ വിതരണം നടത്തിയാൽ അർഹതപ്പെട്ട സമൂഹത്തിലെ കുറേ വനിതകൾക്ക് ഈ സഹായം എത്തിക്കാമായിരുന്നു. ഇന്നിപ്പോൾ കാണുന്നത് സമൂഹത്തിൽ ഉയർന്നതും ക്ലിപ്തവും ആയ വരുമാനമുള്ളവർ ഈ അവസരം മുതലെടുക്കുകയാണ്. തലയ്ക്ക് അകത്ത് എന്തെങ്കിലും ഉണ്ടെങ്കിൽ മന്ത്രിമാർ ഉടൻ സൗജന്യ യാത്ര അർഹതയുള്ളവർക്ക് മാത്രമാക്കാൻ നടപടി സ്വീകരിക്കണം.
പതിനായിരകണക്കിന് മനുഷ്യർ ആശ്രയിക്കുന്ന ജീവിതമാർഗമായ പ്രൈവറ്റ് ബസ് രംഗം ഗുരുതരമായ പ്രതിസന്ധിയിൽ ആയിക്കഴിഞ്ഞു ഭീമമായ ടാക്സും സെസും ഡീസൽ അടിച്ചുo സർക്കാരിലേക്ക് പണം അടച്ചു തൊഴിലാളി കുടുംബങ്ങളെ സംരക്ഷിച്ചും ഒരു മുടക്കും സർക്കാറുകൾക്ക് ഇല്ലാതെ പ്രവർത്തിക്കുന്ന ബസ് മേഖലയെ നിലനിർത്താൻ നഷ്ടത്തിന് തുല്യമായ നഷ്ടപരിഹാരം സർക്കാർ നൽകണം ഇല്ലെങ്കിൽ വ്യാപകമായ കൂട്ട ആത്മഹത്യകൾ ഈ രംഗത്ത് ഉണ്ടാകും.
മന്ത്രിമാരും രാഷ്ട്രീയക്കാരും കണ്ണുതുറന്ന് കാര്യങ്ങൾ പഠിച്ച വിലയിരുത്തണം ആനപ്പുറത്ത് ഇരിക്കുമ്പോൾ പട്ടിയെ പേടിക്കേണ്ട എന്ന് കരുതുന്നത് നല്ലതല്ല എന്നും എം ജി ശേഖരൻ പ





