general

കുറുമണ്ണ് സെന്റ്. ജോൺസ് ഹൈസ്കൂളിൽ KCSL-ന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി

കുറുമണ്ണ് : കുറുമണ്ണ് സെന്റ്. ജോൺസ് ഹൈസ്കൂളിൽ KCSL-ന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സമുചിതമായി നടത്തി. സ്കൂൾ മാനേജർ റവ.ഫാ. തോമസ് മണിയൻചിറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് കെ.സി.എസ്.എൽ-ന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം KCSL പാലാ രൂപത അസി. ഡയറക്ടർ ഫാ.പോൾ കുന്നുംപുറം നിർവ്വഹിച്ചു.

സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും പ്രവർത്തനോദ്ഘാടനം ഗ്രന്ഥകാരനും അധ്യാപകനുമായ ശ്രീ.ടോം ജോസ് മേലുകാവ് നിർവ്വഹിച്ചു. മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

ഹെഡ്മാസ്റ്റർ ശ്രീ. പ്രിൻസ് അലക്സ്, സ്റ്റാഫ് സെക്രട്ടറി ശ്രീ. ജോസഫ് കെ.എം,മാസ്റ്റർ കിരൺ റെനീഷ് തുടങ്ങിയവർ സംസാരിച്ചു. സൈക്ലിംഗ്, ഡാൻസ്, ചെസ്സ്, റോഡ് സുരക്ഷ, പ്ലംബിംഗ്, ഗാർഡനിംഗ്, നേച്ചർ ക്ലബ്ബ്, ഫിലിം ആൻഡ് മീഡിയ, റൈറ്റേഴ്സ് ക്ലബ്, റീഡേഴ്സ് ക്ലബ്, യോഗ ക്ലബ്ബ്, മ്യൂസിക് ക്ലബ്ബ്, ഓറട്ടറി ക്ലബ്ബ്, ക്വിസ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യവേദി തുടങ്ങിയ വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *