ramapuram

രാമപുരം കോളേജിൽ ഓറിയന്റേഷൻ പ്രോഗ്രാം നടത്തി

രാമപുരം: മാർ അഗസ്തിനോസ് കോളേജിലെ ഈ വർഷം ഡിഗ്രി കോഴ്സുകൾക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ഓറിയന്റേഷൻ ‘NOVICES 2K26’ നടത്തി. വിദ്യാർഥികളും,മാതാപിതാക്കളും, അധ്യാപകരും പങ്കെടുത്ത സമ്മേളനം കോളേജ് മാനേജർ റവ.ഫാ ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു.

പാലാ സെൻ്റ് തോമസ് റ്റീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. റ്റി.സി.തങ്കച്ചൻ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽമാരായ ഫാ.ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റർമാരായ രാജീവ് ജോസഫ്, ജോബിൻ പി മാത്യു, അധ്യാപക പ്രതിനിധി അരുൺ കെ ഏബ്രാഹം തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *