തീക്കോയി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന സേവന ക്ലിനിക്കിലേക്ക് സ്റ്റാഫ്നഴ്സിനെ ആവശ്യമുണ്ട്. യോഗ്യരായആളുകൾ 29/06/26 ന് മുൻപായി ബാങ്കിന്റെ ഹെഡ് ഓഫീസുമായി ബന്ധപ്പെടുക. Contact No: 9400 111 043, 9656 635 777.
PWD അധികൃതരുടെ കെടുകാര്യസ്ഥത മൂലം കൊല്ലപള്ളി – മേലുകാവ് റോഡിൽ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവാകുന്നു. ഇതിൽ പ്രിതിഷേധിച്ച് കൊണ്ട് ബിജെപി കടനാട് പഞ്ചായത്ത് കമ്മിറ്റി റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധം രേഖപ്പെടുത്തി. പ്രതിഷേധ പ്രകടനത്തിന് പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് നന്ദകുമാർ പാലക്കുഴ, ജനറൽ സെക്രട്ടറി ജയിംസ് വടക്കേട്ട്, വി.കെ സാജൻ, വിഷ്ണു തെക്കൻ, ഷിബിൻ, സോണി തുടങ്ങിയവർ നേതൃത്വം നൽകി.
പൈക: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ ജനാധിപത്യവും മതനിരപേക്ഷതയും ഭരണഘടന അവകാശങ്ങളും അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA. മീനച്ചിൽ പഞ്ചായത്ത് LDF മഹിളാ കൺവെൻഷൻ പൈകയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമഗ്രവികസനം നടത്തുന്ന കേരള സർക്കാറിനെ സാമ്പത്തികമായി ഞെരുക്കി തകർക്കാനാണ് കേന്ദ്രപദ്ധതി. റബ്ബർ ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ വിലതകർച്ചക്ക് കാരണം മാറി മാറി കേന്ദ്രം ഭരിച്ച കോൺഗ്രസും ബി.ജെ.പി യും ആണെന്ന് അദ്ദേഹം ആരോപിച്ചു. തുടർന്ന് നടന്ന LDF യുവജന കൺവെൻഷൻ സിപിഎം ഏരിയ Read More…
വെള്ളികുളം: ചെറുപുഷ്പ മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ അൽഫോൻസാമ്മ അനുസ്മരണ സമ്മേളനവും വൈസ് ഡയറക്ടേഴ്സിനെ ആദരിക്കൽ ചടങ്ങും നടത്തപ്പെട്ടു. ബോബി ജിബി തോട്ടപ്പള്ളിൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. ജിയാ .ജി . എലിസബത്ത് വളയത്തിൽ ആമുഖപ്രഭാഷണം നടത്തി. ഫാ.സ്കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തി. ജെന്നാ. ജി. വളയത്തിൽ അൽഫോൻസാ അനുസ്മരണ സന്ദേശം പങ്കുവെച്ചു. അൽഫോൻസിയൻ ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി. അൽഫോൻസാ നാമധാരികളെ സമ്മേളനത്തിൽ ആദരിച്ചു.സമ്മേളനത്തിൽ ശാഖാ വൈസ് ഡയറക്ടർ സിസ്റ്റർ ദിവ്യാ Read More…