kottayam

കോട്ടയത്ത്‌ വ്യത്തിഹീനമായ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

കോട്ടയം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നഗരസഭയിലെ ഹോട്ടലുകളിലും കൂൾബാറുകളിലും, തട്ടുകടകളിലും നഗരസഭാ ആരോഗ്യവിഭാഗം ഹെൽത്ത്‌ സ്‌ക്വാഡ് പരിശോധന നടത്തി. സംസ്ഥാനത്ത് നിപ്പ, ഡെങ്കിപ്പനി, ഷിഗെല്ല എന്നിവ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലായിരുന്നു മിന്നൽ പരിശോധന.

ക്ലീൻ സിറ്റി മാനേജർ തങ്കം T A യുടെ നേതൃത്വത്തിൽ നടത്തിയ പരി: ശോധനയിൽ ലൈസൻസ് ഇല്ലാതെയും വ്യത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതുമായ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകളിൽ സമ്പൂർണ ശുചിത്വം പാലിക്കാൻ ജീവനക്കാർക്ക് നിർദേശം നൽകി.

സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രകാശ് T, രാജേഷ് P G. പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ രഘു, ലിനീഷ് രാജ്, ഹിമ ജോസ്, വിഷ്ണു എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *