mundakkayam

വീസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത ട്രാവൽ ഏജൻസി ഉടമ പിടിയിൽ

മുണ്ടക്കയം: വീസ തട്ടിപ്പു കേസില്‍ ഒളിവിലായിരുന്ന ട്രാവല്‍ ഏജന്‍സി ഉടമ കൂട്ടിക്കൽ പാലക്കുന്നേല്‍ അനീഷ് ഉമ്മർ പൊലീസ് പിടിയിൽ. ഇന്നലെ രാത്രി കോഴിക്കോട് നിന്നാണ് മുണ്ടക്കയം പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

യൂറോപ്യന്‍ രാജ്യങ്ങളിലെ വീസ നല്‍കാമെന്നു വിശ്വസിപ്പിച്ചു 5 മുതല്‍ 20 ലക്ഷം രൂപ ലക്ഷം രൂപ വരെ ഇയാൾ വാങ്ങിയെന്ന് 100 ഓളം പരാതികളാണ് പൊലീസിന് ലഭിച്ചത്. വീസ നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാതിരുന്നതിനെ തുടര്‍ന്നു പരാതി ഉയര്‍ന്നതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

നിരവധിയാളുകളുടെ പരാതിയെ തുടര്‍ന്നു മുണ്ടക്കയം പൊലീസ് ട്രാവൽ ഏജൻസി അടച്ചു പൂട്ടിയിരുന്നു. തുടന്ന് നടത്തിയ അന്വേഷണത്തിൽ പോലീസ് ഇയാളെ ഇന്നലെ കോഴിക്കോട് നിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇതിനോടകം തന്നെ അനീഷിന്റെ ബാങ്ക് ഇടപാടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷണം നടത്തിയിരുന്നു. പണം ആർക്കൊക്കെ കൈമാറി എന്തിനെല്ലാം വിനിയോഗിച്ചു എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് ഇനി അന്വേഷണം ഉണ്ടാക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *