മുണ്ടക്കയം :മലമുകളിൽ നിന്നും ഓടി കയറിയ പൊൻ തിളക്കമായി മാറിയിരിക്കുകയാണ് മുണ്ടക്കയം പുലികുന്നു സ്വദേശി പ്രസാദ് മുംബൈയിൽ വെച്ച് നടന്ന നാൽപ്പത്തി മൂന്നാമത് – നാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത കോട്ടയം മുണ്ടക്കയം പുലിക്കുന്ന് സ്വദേശി പി.കെ പ്രസാദിന് 800 മീറ്ററിൽ ബ്രോൺസ് മെഡലും, 1500 മീറ്ററിൽ സിൽവർ മെഡലും നേടി നാടിൻ്റെ അഭിമാനമായി മാറി.
കുട്ടിക്കാനം മരിയൻ കോളേജിലെ താത്ക്കാലിക ജീവനക്കാരനാണ് പ്രസാദ്. ഭാര്യ ജയമോൾ പ്രസാദ്, മക്കൾ ആതിര, അർച്ചന, ഐശ്വര്യ. സ്പോർട്സ് ക്വാട്ടയിലൂടെ ജോലി നേടി 37 വർഷം രാജ്യ സേവനം ചെയ്ത റിട്ടയേർഡ് ബി.എസ്. എഫ് ജവാന് മാസ്റ്റേഴ്സ് കായിക രംഗത്ത് പൂർണ്ണ പിന്തുണയുമായി എത്തിയിരിക്കുകയാണ് കുടുംബവും, കുട്ടിക്കാനം മരിയൻ കോളേജിലെ സെക്യൂരിറ്റി ഓഫീസറായ ജോസഫും ജീവനക്കാരും അദ്ധ്യപകരും അച്ചൻമാരും.
കൂട്ടിക്കൽ സെൻ്റ് ജോർജ്ജ് ഹൈസ്ക്കൂളിലെ പഠനകാലത്ത് തന്നെ നിരവധി തവണ ദേശീയ, സംസ്ഥാന മീറ്റുകളിൽ പങ്കെടുത്ത് മെഡൽ നേടിയിട്ടുണ്ട്. മാസ്റ്റേഴ്സ് കായിക മേഖലയിൽ പുതിയ നേട്ടങ്ങൾ കൈവരിക്കാനുള്ള കഠിന പ്രയത്നത്തിലാണ് ഈ കോട്ടയത്തെ പഴയകാല കായികപ്രതിഭ.
ഇപ്പോഴുള്ള നേട്ടങ്ങൾക്ക് പിന്നിൽ മരിയൻ കോളേജിലെ കായിക വിഭാഗവും കൂടെ കോളേജിലെ മറ്റ് ജീവനക്കാരുടെയും പിന്തുണ തന്നെയാണ് എന്ന് ഉറപ്പിക്കുകയാണ് ഓരോ മെഡൽ നേട്ടത്തിലൂടെയും ശ്രീ . പ്രസാദ്.