general

കുറുമണ്ണ് സെന്റ്. ജോൺസ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാഘോഷം സമുചിതമായി ആചരിച്ചു

കുറുമണ്ണ്: കുറുമണ്ണ് സെന്റ്.ജോൺസ് ഹൈസ്കൂളിൽ ഈ വർഷത്തെ പരിസ്ഥിതിദിനാഘോഷം വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു. ആഘോഷ പരിപാടികൾ കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലാലി സണ്ണി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ VG സോമൻ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജോർജ് ജോസഫ്, ബിന്ദു സതീഷ്കുമാർ, സ്നേഹ തോമസ്, ഷേർളി സാബു, SBI മാനേജർ മഹേഷ് S, അസിസ്റ്റന്റ് മാനേജർ ടെസ്വിൻ ജോസ്, സ്കൂൾ ഹെഡ്മാസ്റ്റർ പ്രിൻസ് അലക്സ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

കൃഷി ഓഫീസർ രാഹി ജോസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജോസഫ് KM നന്ദിയും അർപ്പിച്ച് സംസാരിച്ചു.
ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം, ക്വിസ് മത്സരം, പരിസ്ഥിതിദിന പ്രതിജ്ഞ, വൃക്ഷത്തൈ നടീൽ, പച്ചക്കറിവിത്ത് വിതരണം തുടങ്ങി വിവിധ പരിപാടികൾ നടത്തപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *