erattupetta

സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കണം: യു.ഡി.എഫ് ഈരാറ്റുപേട്ട

ഈരാറ്റുപേട്ട: ദിവസേന നൂറ് കണക്കിന് രോഗികൾ എത്തിച്ചേരുന്ന ഈരാറ്റുപേട്ട പ്രാഥമിക ഹോസ്പിറ്റലിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്ന് യു.ഡി.എഫ് മണ്ഡലം കമ്മറ്റി എം.എൽ എ യ്ക്കും ആരോഗ്യ മന്ത്രിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

ജന സാന്ദ്രത വളരെയേറെയുള്ള നഗരസഭയിൽ ആധുനിക ചികിത്സാ സംവിധാനം വളരെ അപര്യപ്തമാണ്. വളെരെയധികം സാധാരണക്കാർ അധിവസിക്കുന്ന ഇവിടെ ബഹുഭൂരിപക്ഷം ജനങ്ങളും അശ്രയിക്കുന്ന ഈ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തോടൊപ്പം നിലവിലുള്ള ഡോക്ടർമാർക്കും സ്റ്റാഫുകൾക്കും പുറമെ രാത്രി ഡ്യൂട്ടിക്കായി ഡോക്ടർമാരെയും സ്റ്റാഫുകളെയും നിയമിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

യു.ഡി.എഫ്. മണ്ഡലം ചെയർമാൻ. കെ.ഇ.എ.ഖാദർ അധ്യക്ഷത വഹിച്ച യോഗം നഗരസഭ ചെയർമാൻ അഡ്വ. വി.പി. നാസർ ഉദ്ഘാടനം ചെയ്തു. അഡ്വ വി.എം. മുഹമ്മദ് ഇല്യാസ്, കെ.എ. മുഹമ്മദ്, ഹാഷിം.പി.എച്ച്, നൗഷാദ. അനസ് നാസർ . റാസി. ചെറിയ വല്ലം. സിറാജ് കണ്ടത്തിൽ . വി.പി. മജീദ്. ബാസിത്ത് .. സി.എം.എസ്.എം.കബീർ, ഷിയാസ്.സി.സി.എം. എന്നിവർസംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *