uzhavoor

മികച്ച വർണ്ണക്കൂടിനുള്ള (കൗമാര ക്ലബ്‌) ജില്ലാ തല പുരസ്‌കാരം ഉഴവൂർ പഞ്ചായത്ത് കപ്പടക്കുന്നേൽ അംഗനവാടിക്ക്

ഉഴവൂർ: മികച്ച വർണ്ണക്കൂടിനുള്ള (കൗമാര ക്ലബ്‌ ) ജില്ലാ തല പുരസ്‌കാരം ഉഴവൂർ പഞ്ചായത്ത് കപ്പടക്കുന്നേൽ അംഗൻവാടി കരസ്ഥമാക്കി. അവാർഡ് ന് അംഗനവാടിയെ അർഹമാക്കിയ അംഗൻവാടി അധ്യാപിക മിനിമോൾ കെ ജെ, മുൻ വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ എന്നിവരെ വാർഡ് മെംമ്പർ സ്മിത ലുക്ക് ന്റെ നേതൃത്വത്തിൽ കപ്പടകുന്നേൽ അംഗൻവാടിയിൽ യോഗം ചേർന്ന് ആദരിച്ചു.

ചായം പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ മികച്ച ശിശു സൗഹൃദ അംഗൻവാടി ആക്കി അംഗൻവാടിയെ മാറ്റിയതും കൗമാര കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികസനത്തിന്‌ നടത്തിയ പ്രവർത്തനങ്ങളും ആണ്‌ അവാർഡിന് അർഹമാകാൻ കാരണമായത്.

അതോടൊപ്പം ആരോഗ്യമേഖലയിൽ നൽകിയ സംഭാവനകൾക്ക് സി മിനിമോൾ ഡി (മുൻ ലേഡി ഹെൽത്ത്‌ ഇൻസ്‌പെക്ടർ ), കഴിഞ്ഞ 12 വർഷക്കാലം കുടുംബശ്രീ പ്രവർത്തനങ്ങൾ വാർഡിൽ ഏകോപിപ്പിച്ച രാഖി അനിൽ എന്നിവരെയും യോഗം ആദരിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ തങ്കച്ചൻ കെ എം അധ്യക്ഷത വഹിച്ച യോഗം പ്രസിഡന്റ്‌ ബിനു ജോസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സ്മിത ലുക്ക് സ്വാഗതം പറഞ്ഞു ആരംഭിച്ച യോഗത്തിന് ബ്ലോക്ക്‌ മെമ്പർ സിന്ധുമോൾ ജേക്കബ്, മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ചായസൽക്കാരത്തോടെ യോഗം അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *