general

ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ സ്കൂൾ പ്രവേശനോത്സവത്തിനു നേതൃത്വം നൽകി

കളത്തൂകടവ് : ലയൺസ് ക്ലബ്‌ അരുവിത്തുറയുടെയും കളത്തൂകടവ് എ. കെ. സി. സി യൂണിറ്റിന്റെയും നേതൃത്വത്തിൽ സെൻറ് അൽഫോൻസാ എൽ. പി സ്കൂൾ കളത്തൂകടവിൽ പ്രവേശനോത്സവത്തിൽ നേതൃത്വം നൽകുകയും സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ബാഗ് ,വാട്ടർ ബോട്ടിൽ , ടിഫിൻ ബോക്സ്‌ എന്നിവ വിതരണം ചെയ്യുകയും ചെയ്തു.

അരുവിത്തുറ ലയൺസ് ക്ലബ്‌ പ്രസിഡന്റ്‌ റ്റിറ്റോ മാത്യു തെക്കേലിന്റെ അധ്യക്ഷതയിൽ തലപ്പുലം പഞ്ചായത്ത് പ്രസിഡന്റ്‌ ജോമി ബെന്നി ഉദ്ഘാടനം നിർവഹിച്ചു.

സ്കൂൾ മാനേജർ Fr. അഗസ്റ്റിൻ വരിക്കമാക്കൽ അനുഗ്രഹ പ്രഭാക്ഷണം നടത്തി. ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാക്ഷണം നടത്തി.

അരുവിത്തുറ ലയൺസ് ക്ലബ്‌ മെമ്പറും ബ്രില്ലിന്റ് സ്റ്റഡി സെന്റർ H. O. D Prof. റോയ് തോമസ് കടപ്ലാക്കൽ ആശംസകൾ അറിയിച്ചു. ലയൺസ് ക്ലബ്‌ മെമ്പേഴ്സും എ. കെ. സി. സി ഭാരവാഹികളും വിദ്യാർഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *